പ്ലാസ്റ്റിക് കവറിൽ ഉള്ളി നടുന്ന രീതി..
അതികം വലുപ്പം ഇല്ലാത്ത ഒരു പ്ലാസ്റ്റിക് കവറിൽ പകുതി ഭാഗം ഉണങ്ങിയ കോഴി വളവും ചാണകവും അധികം ഈർപം ഇല്ലാത്ത മണ്ണും കൂട്ടി ഇളക്കി നിറച്ചതിനു മുകളിൽ കുറച്ചു നല്ല മണ്ണ് ഇട്ടു കടയിൽ നിന്ന് വാങ്ങുന്ന ഉള്ളി വച്ച് ഉള്ളി മൂടാൻ പാകത്തിന് മണ്ണ് നിറക്കുക .നല്ലവണം ഉണങ്ങിയ മണ്ണ് ആണെങ്കിൽ ശെരിക്കും വെള്ളം ഒഴിച്ച് തണനിൽ വയ്ക്കുക.ഉള്ളി മുളച്ചു തുടങ്ങിയാൽ ശെരിക്കും വെയിൽ ഉള്ള സ്ഥലത്തു കൂടുകൾ വയ്ക്കണം . മഴകലത്തു തനിയെ മുളച്ച ഉള്ളി ആണ് നടുന്നതെങ്കിൽ കവർ അപ്പൊൾ തന്നെ വേയിലത്തേക്ക് മാറ്റാം.
സാദാ ഉള്ളി വെള്ളത്തിൽ കഴുകി വേരുള്ള ഭാഗം നനവുള്ള പ്രതലത്തിൽ മുട്ടിച്ചു തണലിൽ വച്ചാൽ പെട്ടെന് മുള വരും. അതിനു ശേഷം നടാവുനതാണ് . വേനൽ കാലത്താണെങ്കിൽ കൂട്ടിലെ മണ്ണ് നല്ല വണ്ണം നനച്ചു കൊടുക്കണം . വര്ഷ കാലത്തിൽ നനക്കണ്ട ആവശം ഇല്ല .ഉള്ളി നിൽക്കുന്ന ഭാഗം വളം ഇല്ലാത്ത പുതു മണ്ണ്‍ ആണ് നല്ലത് . ഒരു മാസത്തിനു ശേഷം ചുവട്ടിൽ അല്പം ചാണക നീരു ഒഴിച്ച്ന കൊടുക്കുക .നല്ല വെയിൽ ഉള്ള കാലാവസ്ഥയിൽ 4 മാസത്തിനുള്ളിൽ ഉള്ളി പറിച്ചെടുക്കാം . തണ്ട് നന്നായി ഉണങ്ങിയാൽ മാത്രം ഉള്ളി പറക്കുക. ഒരു വാളം മണ്ണും ഒരു പിടി വളവും ചേർന്നാൽ നമ്മുക്ക് ഒരു ചോട്ടിൽ നിന്ന് 8 -10 ഉള്ളി ലഭിക്കും .
നമ്മുടെ പച്ചക്കറി കൃഷിയിൽ മറ്റു വിളകൾക്ക് ഒപ്പം ഒരു സ്ഥാനം ഉള്ളിക്കും നമ്മുക്ക് നല്കാം .
No comments:
Post a Comment