Monday, 17 September 2018

തെക്കൻ കുരുമുളക് കൃഷി

തെക്കൻ കുരുമുളക് കൃഷി
ഒരു കുരുമുളക് തിരിയിൽ നിന്നും വശങ്ങളിലേക്ക് നൂറോളം മറ്റു തിരികൾ അതിൽനിറയെ കുരുമുളക് മണികൾ. കായ്ച്ചു നിൽക്കുന്ന മുന്തിരിക്കുലകൾ പോലെ. കാഴ്ചയിൽ തന്നെ കൗതുകം നിറയ്ക്കുന്ന ഈ കുരുമുളകിന്റെ ജന്മദേശം ഇടുക്കിയിലെ ഹൈറേൻജ് നിരകൾ ആണ്. ഇടുക്കിയിലെ കാഞ്ചിയാറിലെ ഒരു ടി.ടി. തോമസ് എന്ന ഒരു കർഷകനാണ് ഇത് കണ്ടെത്തി വികസിപ്പിച്ചെടുത്തത്. സഹ്യൻൻ്റെ തണുപ്പും ഇളം വെയിലും തഴുകി വളർത്തിയ ഈകുരുമുളകിനത്തിൻ്റെ പ്രശസ്തി ഇന്ന് ഇന്ത്യയൊട്ടാകെ പടർന്നിരിക്കുന്നു. ഇന്ന് കേരളത്തിൽ ലഭ്യമായ മറ്റെല്ലാകുരുമുളക് ഇനങ്ങളെക്കാളും കാഴ്ചയിലും, ഗുണത്തിലും വരുമാനത്തിലും വേറിട്ടുനിൽക്കുന്നു തെക്കൻകുരുമുളക്. സാധാരണയായി ഒരു കുരുമുളക് തിരിയിൽ 60 മുതൽ 80 വരെ കുരുമുളക് മണികൾ ആണ് ഉണ്ടാകുക എന്നാൽ പെപ്പർ തെക്കനിൽ 800 മുതൽ 1000 വരെ മണികൾ ഉണ്ടാകും. ഒരു കിലോ പച്ചകുരുമുളക് ഉണക്കി കഴിഞ്ഞാൽ 450 ഗ്രാം ഉണക്ക കുരുമുളക് ലഭിയ്ക്കും.
ദീർഘമായി മഴലഭിക്കുന്നതും ശരാശരി ഉയർന്ന താപനിലയും ഭാഗികമായി തണലും ലഭിക്കുന്ന സ്ഥലങ്ങളിൽകുരുമുളക് നന്നായി വളരും. സാധാരണ കുരുമുളക് പോലെത്തന്നെയാണ് തെക്കൻ കുരുമുളകിൻ്റെയും കൃഷി രീതി 30 ദിവസം എത്തിയ കുരുമുളക് തൈകൾ താങ്ങുകാലിൻ്റെ 30 സെന്റിമീറ്റർ അകലെ നട്ടുകൊടുക്കാം.ചാണകപ്പൊടിയോ ജൈവവളങ്ങളോ ചേർത്ത് കൊടുക്കാം. കുരുമുളകിൻ്റെ വേരുകൾ മുകളിലൂടെ പോകുന്നതിനാൽതോട്ടത്തിൽ കുറച്ചു കാലത്തേക്ക് കിളയ്ക്കുവാൻ പാടില്ല.കരിയിലകളോ ചപ്പുചവറുകളോ മുളക് ചെടിയുടെ ചുവട്ടിൽകൂട്ടിയിടുന്നത് വേരുകളുടെ സംരക്ഷണത്തിന് സഹായിക്കും. സാധാരണ കുരുമുളക് ചെടികളെകൂടുതായിബാധിക്കുന്ന ദ്രുതവാട്ടം, അഴുകൽ കുമിൾ ആക്രമണം എന്നിവ സാധാരണയായി തെക്കൻ പേപ്പറിനെ ബാധിക്കാറില്ല എന്ന് കർഷകർ.
സാധാരണ കുരുമുളകിനേക്കാൾ പത്തിരട്ടി വിളവാണ് ഇതിൽ നിന്നും ലഭിക്കുക. ഇന്ത്യയിൽ സാധാരണ കുരുമുളക് ഒരുഹെക്ടർ സ്ഥലത്തു 400 കിലോ ആണ് ഉത്പാദിപ്പിക്കുന്നത് എന്നാൽ പെപ്പർ തെക്കൻ ഒരു ഹെക്ടർ സ്ഥലത്തു ശരാശരി 8000 കിലോ കുരുമുളക് ഉദ്പാദിപ്പിക്കാൻ കഴിയും. പേപ്പർ തെക്കൻ ഒരു ചെടിയിൽ നിന്നും 15 കിലോ ഉണക്ക കുരുമുളക് ലഭിക്കും . മറ്റു കുരുമുളകിനങ്ങൾ കായ്ക്കുന്നതിന് 3 വർഷം എടുക്കുമ്പോൾ പെപ്പർ തെക്കൻ രണ്ടു വർഷം കൊണ്ടുതന്നെ കായ്ച്ചു തുടങ്ങും.25 വർഷം വരെ നല്ല വിളവുനൽകാൻ തെക്കൻ കുരുമുളകിന് കഴിയും. വിവിധനഴ്സറികളിൽ തെക്കൻ കുരുമുളക് തൈകൾ ലഭിക്കും.ബുഷ്‌പെപ്പെർ ആയും സാധാരണ കുരുമുളക് വള്ളികൾ ആയും ഇവ വില്പനയ്ക്ക് സജ്ജമാണ്.
കടപ്പാട് - സോഷ്യൽ മീഡിയ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers