Tuesday, 28 June 2016

ഗ്രോ ബാഗില്‍ പച്ചക്കറി കൃഷി എങ്ങനെ തയ്യാറാക്കാം

ഗ്രോ ബാഗ് അല്ലെങ്കിൽ ചാക്ക് ,സഞ്ചി, ടയർ ,ചെടിച്ചട്ടി എന്നിവയിൽ കൃഷി ചെയ്യാം

ഇവയിൽ എല്ലാം നടീൽ മിശ്രീതം തയ്യാറാക്കുന്ന വിധം :
നന്നായി കിളച്ചുകട്ടകൾ ഉടച്ചെടുത്ത മണ്ണ് തുറസായ സ്ഥലത്ത് ഇടുക .അതിൽ നിന്നും കല്ലും കടകളും നീക്കം ചെയ്യുക .10 ഗ്രോമ്പാഗ് നിറക്കാനുള്ള മണ്ണിലേക്ക് 250 gm കുമ്മായം ഇട്ട് നന്നായി ഇളക്കി വെയിൽ കൊള്ളിക്കുക .രണ്ടൊ മൂന്നോ ദിവസം കഴിയുമ്പോൾ ഇതിലേക്ക് മണ്ണിന് തുല്ല്യ അളവിൽ ചകിരിച്ചോർ കമ്പോസ്റ്റോ ചേർക്കാം ഇത് മണ്ണ് കട്ട കെട്ടുന്നത് തടയുന്നതും ജലാംശം പിടിച്ചു നിറുത്തുകയും ചെയ്യും .ഇത് ഒരു ദിവസം കുടിവെയിൽ കായാൻ വെക്കുന്നത് നന്ന് ഇതിലേക്ക് ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ചേർത്തു ഇളക്കിയാൽ മിശ്രിതം റെഡി

ഗ്രോബാഗിൽ മിശ്രിതം എങ്ങനെ നിറക്കാം
ഗ്രോബാഗ് നിവർത്തി നിരപ്പുള്ള തറയിൽ വെച്ചശേഷം തയ്യാറക്കിയ മിശ്രിതം അതിലേക്ക് സാവധാനം ഇടുക .മിശ്രിതത്തിൽ ചകിരിച്ചോറ് കമ്പോസ്റ്റ് ,മണ്ണിര കമ്പോസ്റ്റ് ,വേപ്പിൻ പിണ്ണാക്ക് ,മരോട്ടി പിണ്ണാക്ക് ,തുടങ്ങിയ ലഭ്യമാകുന്ന ജൈവവളങ്ങൾ അനുപാതികമായ് ചേർക്കാം ,അതിന് മുകളിൽ മൂന്ന് ഇഞ്ച് കനത്തിൽ മണ്ണ് ഇട്ട ശേഷം ഗ്രോമ്പാഗിൻ്റെ വശങ്ങളിൽ കൈ കൊണ്ട് അമർത്തി മണ്ണ് പാകമാക്കുക .ഇതിൽ കുറച്ച് ഇഷ്ട്ടിക കഷ്ണങ്ങളൊ, ഓട് കഷ്ണമോ ,പൊട്ടിയ ചെടിച്ചട്ടി കഷ്ണമൊ ഇട്ടാൽ ജലാംശം സംഭരിക്കുന്നതിന് സഹായിക്കും ഇത് മണ്ണിന് മുകളിൽ വെച്ചാൽ മതി . ഗ്രോബാഗിൻ്റെ 60 ശതമാനം മണ്ണ് നിറച്ചാൽ മതി ബാക്കി ഭാഗം മടക്കി വെക്കുക .പിന്നിട് അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മുകളിൽ ഇട്ട് കൊടുത്ത് മണ്ണ് വിതറി മൂടാം അതും നല്ല വളമാണ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers