Tuesday, 28 June 2016

പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍

പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക, അവ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
ആരോഗ്യമുള്ള തൈകള്‍ മാത്രം തിരഞ്ഞെടുക്കുക – നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനും അതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.

വൈകുന്നേരം പറിച്ചു നടുക – പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരം ആണ്.

വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കുക – വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കാന്‍ ശ്രമിക്കുക. ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്ത് എടുത്താല്‍ അത്രയും നല്ലത്.

നടുമ്പോള്‍ വളപ്രയോഗം ഒന്നും വേണ്ട – നട്ട ഉടനെ വളപ്രയോഗം ഒന്നും വേണ്ട , ചെടി വളര്‍ന്നു തുടങ്ങിയ ശേഷം ആകാം അതൊക്കെ.

കൃത്യമായ നനയ്ക്കല്‍ – രാവിലെയും വൈകുന്നേരവും മിതമായി നനയ്ക്കുക. വേനല്‍കാലത്ത് ഇത് കൃത്യമായും ശ്രദ്ധിക്കുക.

തണല്‍ കൊടുക്കുക – നട്ട ശേഷം 4-5 ദിവസം ചെറിയ ഇലകള്‍ കൊണ്ട് തണല്‍ കൊടുക്കുന്നത് നല്ലതാണ്. കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാന്‍ അത് സഹായിക്കും.

സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ മുക്കി വെക്കുക – സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്. സ്യൂഡോമോണസ് മിത്രബാക്ടീരിയ ആണ് , അത് മൂടുചീയല്‍, തൈചീയല്‍ , വാട്ടം തുടങ്ങിയ പല രോഗങ്ങള്‍ക്കുമെതിരേ പ്രതിരോധം തീര്‍ക്കും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers