കറിവേപ്പില
**************
**************
കറികളും മറ്റും കൂടുതൽ സ്വാദിഷ്ടമാക്കുവാൻ വേണ്ടിയാണ് കറിവേപ്പില ഉപയോഗിക്കുന്നത്. വിത്തുവഴിയും വേരിൽ നിന്നും മുളച്ചുവരുന്ന തൈകൾ വേർപിരിച്ചുവെച്ചും കറിവേപ്പില വളർത്താം.
മഴക്കാലമാണ് തൈകൾ നടുന്നതിന് പറ്റിയ സമയം. കറിവേപ്പില തൈകൾ ഏകദേശം 4 മീറ്റർ ഇടയകലം നല്കിയാണ് നടുന്നത്. തൈ നടുന്നതിനു മുൻപ് കുഴികളിൽ ജൈവവളം മേൽമണ്ണുമായി ചേർത്തു നിറയ്ക്കാം. വളമായി ചാണകമോ കമ്പോസ്റ്റോ ഉപയോഗിക്കാം.
ധാരാളം സൂര്യപ്രകാശം ആവശ്യമുളള ചെടിയാണ് കറിവേപ്പ്. നല്ല വെയില് കിട്ടുന്ന സ്ഥലത്ത് വേണം തൈ നടാൻ. തൈ നട്ട് ഒന്നര വർഷം കഴിഞ്ഞശേഷമേ വിളവെടുപ്പ് നടത്താവൂ. ഒരു വീട്ടിലെ ആവശ്യത്തിന് ഒരു ചെടിയിൽ നിന്നും കിട്ടുന്ന ഇലകൾ ധാരാളമാണ്. കൂടുതലായി കിട്ടുന്ന ഇലകൾ പച്ചവാഴയിലയിൽ പൊതിഞ്ഞ് വെളളം തളിച്ചുവെച്ചാൽ കേടുകൂടാതെ ഒരാഴ്ചവരെ സൂക്ഷിക്കാം. കറിവേപ്പിൽ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ട്. ഇങ്ങനെയുളള കൊമ്പുകൾ മുറിച്ചുകളയണം.
കറിവേപ്പിന്റെ ഇലയും തടിയും വേരും ഉദരസംബന്ധമായ അസുഖങ്ങൾക്കുളള മരുന്നായി ഉപയോഗിക്കാറുണ്ട്. വിഷജന്തുക്കളുടെ കടിയേറ്റുണ്ടാകുന്ന മുറിവുണക്കാനും, കറിവേപ്പിന്റെ വേരിൽ നിന്നെടുക്കുന്ന സത്ത് വൃക്കരോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാറുണ്ട്..........
No comments:
Post a Comment