Tuesday, 14 June 2016

ഉപ്പുമാവ്

ഉപ്പുമാവ് 

ഉപ്പുമാവോ , ഛെ, എനിക്കു വേണ്ട ...........അങ്ങനെ പുഛിച്ചു തള്ളല്ലേ , ഉപ്പുമാവ് അത്ര നിസ്സാരനല്ല !


പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ കൊണ്ട് ഉപ്പുമാവും ഇഡ്‌ഢലിയും കേസരിയും ദോശയും എല്ലാം ഉണ്ടാക്കാ റുണ്ട്. എങ്കിലും ആളുകള്‍ക്ക് റവയോട്‌ അത്രതന്നെ മതിപ്പില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്, പ്രത്യേകിച്ചും ഉപ്പുമാവ് എന്നു പറയുമ്പോൾ . അതിനുള്ള പ്രധാനകാരണം നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ റവയ്ക്കുള്ള സാരമായ പങ്കിനെകുറിച്ച് നമുക്ക് വലിയ അറിവില്ലയെന്നതുതന്നെയാണ്. പല നല്ല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്‌ റവ. അത് പല അസുഖങ്ങള്‍ക്കും പരിഹാരമാകാറുണ്ട്. അതുപോലെതന്നെ ശരീരത്തിന് ഏറെ ഗുണകരവുമായ വസ്തുകൂടിയാണ് റവയും റവ പലഹാരങ്ങളും .

പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന ഏറ്റവും നല്ലൊരു ഭക്ഷണമാണ്‌ റവ. ഇതില്‍ ഗ്ലൈസമിക്‌ ഇന്‍ഡെക്‌സ്‌ തീരെ കുറവാണ്‌. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിയ്‌ക്കാന്‍ ഇതിനു സാധിയ്‌ക്കും. വിശപ്പു കുറയ്‌ക്കുന്ന ഒരു ഭക്ഷ്യവസ്‌തുവാണ് ‌റവ. അതിനാല്‍ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്‌ക്കാനും ഇത് സഹായകമാണ്. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌ ശരീരത്തിനാവശ്യമായ ഊര്‍ജം പ്രധാനം ചെയ്യുന്നു. റവയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിനു ഉത്തമമാണ്.റവയില്‍ ധാരാളം പോഷകങ്ങള്‍, അതായത്‌ ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ് തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു‌. ഹൃദയം, കിഡ്‌നി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് റവ ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മസിലുകള്‍, എല്ല്‌, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന്‌ സഹായിക്കും. കൂടാതെ ഇതിലെ സിങ്ക്‌ ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു. റവയില്‍ സാച്വറേറ്റഡ്‌ ഫാറ്റുകള്‍, ട്രാന്‍സ്‌ഫാറ്റി ആസിഡ്‌ എന്നിവ അടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.

അതുകൊണ്ട് ഉപ്പുമാവിനോട് വിരക്തി കാണിക്കേണ്ട, കുട്ടികളും മുതിർന്നവരും കഴിക്കുക ,ശീലമാക്കുക .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers