Tuesday, 28 June 2016

ഗോമൂത്രവേപ്പ് മിശ്രിതം

ഗോമൂത്രവേപ്പ് മിശ്രിതം

വിളകളെ കീടങ്ങളില്‍നിന്ന് രക്ഷിക്കാനും അവയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും ഗോമൂത്രവേപ്പ് മിശ്രിതം ഉപയോഗിക്കാമെന്നാണ് തെളിഞ്ഞത്. മിശ്രിതമുണ്ടാക്കാന്‍ ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ നന്നായി കൊത്തിയരിഞ്ഞ കാല്‍ കിലോഗ്രാം വേപ്പിലയിട്ട് രണ്ടാഴ്ച പുളിക്കാന്‍ വെക്കണം. തുടര്‍ന്ന് വേപ്പില നന്നായി പിഴിഞ്ഞ് ചാറ്് മിശ്രിതത്തില്‍ ചേര്‍ത്തശേഷം അരിക്കണം. വേപ്പിലയ്ക്കുപകരം 100 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ഇട്ടുവെച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ പുളിപ്പിച്ച് അരിച്ചാലും മതി.

ഈ മിശ്രിതം, 30 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ നേര്‍പ്പിച്ച് വിളകളുടെ മേല്‍ തളിക്കാം. ഗോമൂത്രത്തിന്റെയും വേപ്പിലയുടെയും മിശ്രിതം കീടങ്ങളെ തുരത്തുകയും ഗോമൂത്രത്തിലെ നൈട്രജന്‍ വളര്‍ച്ച കൂട്ടുകയും ചെയ്യും. കൂടാതെ ഗോമൂത്രത്തിലുള്ള സള്‍ഫര്‍, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ ഘടകങ്ങള്‍ വിളകളുടെ രോഗപ്രതിരോധശേഷി കൂട്ടുന്നു.


ഗോമൂത്രം കിട്ടാൻ പ്രയാസം ഉള്ളവർക്ക് ഇപ്പോൾ ജൈവവളങ്ങൾ വിൽക്കുന്ന കടകളിൽ കുപ്പിയിൽ വാങ്ങാൻ ലഭിക്കും

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers