ഇലക്കറികള്‍ ആരോഗ്യത്തിനു അത്യുത്തമമാണല്ലോ. ..വിവിധ ഇനം ഇലക്കറികളും അവയുടെ ഗുണങ്ങളും പരിശോധിക്കാം.
.................. ഇലകളെ കുറിച്ചറിയാം. .......................
ആഫ്രിക്കന്‍ മല്ലി: സുഗന്ധ ഇല, കറികളില്‍ ഉപയോഗിക്കുന്നു. തോരനില്‍ മറ്റ് ഇലകളോടൊപ്പം ചേര്‍ത്താല്‍സ്വാദിഷ്ടം.
അഗത്തിച്ചീര: കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഇല . ചൊറിതണം.: ബുദ്ധി, ചിന്ത, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നു. തോരനുണ്ടാക്കാം.
കോവക്ക ഇല: തളിരില സ്വാദിഷ്ടം. അള്‍സര്‍ രോഗം പ്രതിരോധിക്കും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
കുമ്പളഇല: രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലാക്കും. പൂവുകൊണ്ട് പുളിങ്കറി, ചട്‌നി, ഇലച്ചാറുകൊണ്ട്പാനീയങ്ങള്‍, തോരന്‍, പുളിങ്കറി.
കുപ്പമേനി: ഭക്ഷ്യയോഗ്യം, ഔഷധസസ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
മുത്തിള്‍: രണ്ട്തരം. പെണ്‍മുത്തിളും കരിമുത്തിളും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
പാലക്ക്: പാലക്ക് ചീര നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകം. വിഭവങ്ങള്‍- വെജിറ്റബിള്‍ ബിരിയാണി, തോരന്‍,പരിപ്പ്കറി, മസാലക്കറി.
പണിയന്‍ കാബേജ്,താവം: തളിര് ഭക്ഷ്യയോഗ്യം, ആദിവാസി സംസ്‌കാരവുമായി ബന്ധപ്പെട്ട ചെടി.വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
പാവയ്ക്കഇല: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വിഭവങ്ങള്‍: തോരന്‍, പച്ചടി.
പൊന്നാങ്കണിച്ചീര: സാധാരണചീരയുടെ ഗുണം. രണ്ട് തരം - പച്ചയും ഇളം ചുവപ്പും. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി.
സാമ്പാര്‍ചീര: വിഭവങ്ങള്‍- തോരന്‍, എരുശ്ശേരി, സാമ്പാര്‍, പരിപ്പുകറി.
പട്ട് ചീര: ചീര കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാം. ചേര്‍ത്തല ചീരയെന്നും വിളിക്കുന്നു.
സൗഹൃദച്ചീര: വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ നാമമാത്രമായി ഉപയോഗിക്കുന്നു. അന്തമാന്‍സ്വദേശം. വിഭവങ്ങള്‍- സാമ്പാര്‍, പരിപ്പുകറി, തോരന്‍, മുട്ടക്കറി, മുട്ടവറവ്, വെജിറ്റബിള്‍ ബിരിയാണി.
താളിന്റെ ഇല: മധ്യഭാഗത്തുവരുന്ന മഞ്ഞപ്പൂവ് തോരനുത്തമം. തണ്ട് കൊണ്ട് തോരന്‍, പുളിങ്കറി, സാമ്പാര്‍,കാളന്‍. ഇലകൊണ്ട് തോരന്‍.
തവര: പ്രോട്ടീന്‍, നാരുകള്‍, ധാതുക്കളും അടങ്ങിയത്. തോരന്‍, പരിപ്പുകറി, വട, ഊത്തപ്പംഎന്നിവയുണ്ടാക്കാം.
തഴുതാമ: 'പുനര്‍നവ' എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍മേദസ് പുറന്തള്ളും. മൂന്നുതരം. വിഭവങ്ങള്‍-തോരന്‍ പരിപ്പുകറി.
ഉഴുന്ന് ഇല: തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി.
വാളന്‍ പയറിന്റെ ഇല: ഇളം തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി.
വഷളചീര: ഇല ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.
വാഴയില: വാഴതണ്ട് കൊണ്ടാട്ടം.
വെള്ളില: കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കും. വെള്ളെഴുത്തില്ലാതാക്കും. വട സ്വാദിഷ്ടം
വൈശ്യപുളി: പൂവ് ഭക്ഷ്യയോഗ്യം. പൂവ്‌കൊണ്ട് സാലഡ്, ചട്‌നി.
മണിച്ചീര: മൂത്രാശയക്കല്ല് ഇല്ലാതാക്കും. ഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി.
മുള്ളന്‍ചീര: തളിര് ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
മുരിങ്ങഇല: കാഴ്ചശക്തി വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം സാധാരണനിലയിലാക്കും.
വിളര്‍ച്ച അകറ്റും.അസ്ഥിക്ക് ബലം നല്‍കും. എരുശ്ശേരി, സാമ്പാര്‍, വട, അട, പരിപ്പുകറി, ഊത്തപ്പം എന്നിവ ഉണ്ടാക്കാം.
ചേമ്പിന്റെ ഇല: അലര്‍ജിയുള്ളവര്‍ കഴിച്ചാല്‍ ചൊറിയും. ഇല, തണ്ട് എന്നിവ കൊണ്ട് തോരന്‍,ഇലകൊണ്ട് അട, വട, തണ്ട് കൊണ്ട് പുളിങ്കറി, സാമ്പാര്‍, ഓലന്‍, കാളന്‍.
ചേനയില: പൈല്‍സ് രോഗത്തിന് ഉത്തമ ഔഷധം. വിഭവം-തോരന്‍.
ചിക്രുമാണിസ്: ഗുണങ്ങളും ഒപ്പം ദോഷവും. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.
കാട്ടുചീര: മുറികൂട്ടിയായി ഉപയോഗിക്കുന്നു. കാന്‍സറിനെ ചെറുക്കും. ബ്രെയിന്‍ ട്യൂമറിന് ഉത്തമ ഔഷധം.മൂന്ന് തരം ഇലകള്‍. ഇവ ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍, മസാലക്കറി.
ആരോഗ്യപച്ച: ഔഷധസസ്യം. ഇല പച്ചയോടെ കഴിച്ചാല്‍ രോഗപ്രതിരോധശേഷി.
കാബേജ്: പോഷകഗുണമുള്ള ഇല. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇല.
ചീര, പച്ചച്ചീര: കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. വിഭവങ്ങള്‍-തോരന്‍, സാമ്പാര്‍, പരിപ്പുകറി,പച്ചടി, എരുശ്ശേരി.
സൗഹൃദച്ചീര അന്തമാന്‍ സ്വദേശിയായ വൃക്ഷം. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വിവിധ വര്‍ണങ്ങളില്‍പടര്‍ന്നുപന്തലിക്കും.
ഇലയാണ് കറികള്‍ക്കും തോരനും ഉപയോഗിക്കുന്നത്.
ഇലകള്‍ പ്രമേഹം, വാതം, മന്ത് എന്നിവയെ പ്രതിരോധിക്കും. അന്നനാളവും അനുബന്ധഭാഗങ്ങളിലുമുള്ളരോഗങ്ങള്‍ക്ക് ഔഷധമായി പ്രവര്‍ത്തിക്കുന്നു. ഏത് കാലാവസ്ഥയിലും വളരും. അന്തരീക്ഷ മലിനീകരണത്തെതടയും. അതിനാല്‍ തമിഴ്‌നാട്ടില്‍ റോഡരികില്‍ സമീപകാലത്ത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നു.
No comments:
Post a Comment