പ്രൊട്രേയ് പച്ചക്കറി തൈകൾ എങ്ങനെ തയ്യാറാക്കാം?
ഗുണമേന്മയുള്ള പച്ചക്കറി തൈകൾ തയ്യാറാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് പ്രൊട്രേകൾ. എന്നാൽ ഇതിലൂടെ എങ്ങനെ തൈകൾ വളർത്താമെന്ന് കൃത്യമായ അറിവ് കർഷകരിൽ പലർക്കും അറിയില്ല .
പ്രൊപ്പഗേഷൻ ട്രേകാളിൽ തൈകൾ തയ്യാറാക്കുന്നത് കൊണ്ടുള്ള മേന്മകൾ
1. നേരിട്ട് മണ്ണിൽ പാകുന്നതൈകളെക്കാൾ 8-10 ദിവം മുൻപ് പറിച്ച് നടാം
2. നൽകുന്ന വെള്ളം മുഴുവൻ ചെടികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നു
3. മണ്ണിൽ നേരിട്ട് പാകി കിളിർപ്പിക്കുന്ന തൈകളേക്കാൾ 5 ഇരട്ടിയോളം വേരുപടലം കൂടുതൽ ഉണ്ടാകുന്നു
4. മണ്ണിൽ പാകുന്ന തൈകൾ പറിച്ചുനടുമ്പോൾ വേരുകൾ പൊട്ടിപോകാൻ സാധ്യത കൂടുതലാണ് എന്നാൽ ഇവിടെ വേരുകൾ പൊട്ടിപോകുന്നില്ലാ. അതിനാൽ ചെടികളുടെ വളർച്ച വേഗത്തിലാകുന്നു
5. തൈകൾ മാറ്റിനടുമ്പോൾ തണൽ കൊടുക്കേണ്ട ആവശ്യമില്ലാ
6. വിത്തുകൾ ഒരുമിച്ച് മുളയ്കുകയും വളരുകയും ചെയ്യുന്നത് കൊണ്ട് ഒരേ പ്രായത്തിലുള്ള തൈകൾ ലഭികുന്നു
7. ട്രേകളിൽ ആയതിനാൽ വാഹനങ്ങളിൽ എത്ര ദൂരം വേണമെങ്കിലും എത്ര സമയം വേണമെങ്കിലും കേടോ വാട്ടമോ കൂടാതെ കൊണ്ടുപോകാൻ സാധിക്കും
8. ഗുണമേന്മയുള്ള ചകിരിച്ചോറും മണ്ണിരകമ്പോസ്റ്റും ഉപയോഗികുന്നതിലൂടെ കളകളുടെ ശല്യം ഉണ്ടാകുന്നില്ലാ
9. ട്രേകളിൽ മണ്ണിരകമ്പോസ്റ്റ് ഉപയോഗികുന്നതിലൂടെ തൈകൾക്ക് വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകളും മൂലകങ്ങളും ആവശ്യത്തിന് ലഭികുന്നു
10. തൈകളുടെ വളർച്ചയുടെ ഒരു ഘട്ടത്തിലും മണ്ണ് ഉപയോഗിക്കാത്തത് കാരണം മണ്ണിലൂടെ പകരുന്ന രോഗങ്ങളും കീടങ്ങളും ബാധിക്കുന്നില്ലാ
11. ഓരോ തൈകൾക്കും കൃത്യമായ അകലം ലഭികുന്നതിലൂടെ സൂര്യപ്രകാശം ആവശ്യത്തിന് ഒരേ പോലെ എല്ലാ തൈകൾക്കും ലഭികുന്നു
12. വിത്തുകൾ അധികം നശിക്കാതെ മുളച്ചുകിട്ടുന്നു
പ്രൊപ്പഗേഷൻ ട്രേകളിൽ എങ്ങനെ വിത്തുകൾ പാകാം
പച്ചക്കറി തൈകൾ വളർത്തുന്നതിനായ് 98 സുഷിരങ്ങൾ ഉള്ള ട്രേകളാണ് അഭികാമ്യം. ആദ്യമായ് 3:1 എന്ന അനുപാതത്തിൽ ചകിരിച്ചോറും മണ്ണിരകമ്പോസ്റ്റും ആവശ്യത്തിന് വെള്ളം( ഈ വെള്ളത്തിൽ 20 ഗ്രാം ട്രൈക്കോഡെർമ്മ എന്ന മിത്രകുമിൾ 1 ലിറ്റർ വെള്ളത്തിന് എന്ന തോതിൽ കലർത്താൻ മറക്കരുത്) ഒഴിച്ച് കൂട്ടിയോജിപ്പിക്കുക(പുട്ടിന് മാവ് പരുവപ്പെടുത്തുന്ന അതേ നനവ്). ശേഷം ട്രേകളിൽ അധികം അമർത്താതേ ഈ മാധ്യമം നിറയ്ക്കുക. ഇതിന് മുകളിൽ മറ്റൊരു ട്രേ വച്ച് അമർത്തുക ഇങ്ങനെ 1 സെന്റിമീറ്റർ വരെ താഴ്ച്ചയിൽ അമർത്തിയതിനു ശേഷം വിത്തുകൾ പാകുക നല്ല വിത്ത് ആണെങ്കിൽ ഒരു സുഷിരത്തിൽ ഒന്ന് പാകിയാൽ മതി. തൈകൾ മുളച്ചുതുടങ്ങുമ്പോൾ സ്യൂഡാമോണാസ് എന്ന മിത്ര ബാക്ടീരിയ 20ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഒരിക്കൽ തളിക്കുക. തൈകൾ 2-3 ഇല പ്രായമാകുമ്പോൾ മാറ്റി നടാം .
No comments:
Post a Comment