ഓടപ്പഴം - Odapazham
കലാഭവന്‍ മണിയുടെ നാടന്‍ പാട്ടിലൂടെയാണ് പുതിയ തലമുറ ഓടപ്പഴത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്നു ഓടപ്പഴം. ഇന്നുള്ള പലരും ഇത് കണ്ടിട്ടുപോലുമില്ല.
വിസ്മൃതിയിലായ ആ പഴയ കാഴ്ചയുടെ സൗന്ദര്യം നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി തിരുവാല്ലൂര്‍ വീട്ടില്‍ ഗിരീഷ്‌കുട്ടന്റെ പറമ്പില്‍ വീണ്ടും വിരുന്നെത്തിയിരിക്കുകയാണ്. ഗിരീഷിന്റെ പുരയിടത്തിലെ മഞ്ചാടിയിലാണ് ഓടം പടര്‍ന്ന് കയറിയത്. മഞ്ഞനിറത്തിലുള്ള തുടുത്ത ഓടപ്പഴം കിടക്കുന്നത് കാണാന്‍ തന്നെ കൗതുകമാണ്.
വള്ളിയായി മറ്റു വൃക്ഷങ്ങളില്‍ ചുറ്റി പടര്‍ന്നു കയറുന്ന ഓടം, മരംപോലെ വണ്ണം വയ്ക്കും. പണ്ട് സര്‍പ്പക്കാവുകളിലും കാടുപിടിച്ച പറമ്പുകളിലും ഓടമുണ്ടായിരുന്നു. നല്ല മൂപ്പേറിയ ഓടത്തില്‍ ധാരാളം കായ്കളുണ്ടാകും. കിളികളും അണ്ണാനും വന്ന് തിന്നും. ഓടക്കുരു ഉണക്കി ആട്ടിയാല്‍ ഔഷധഗുണമുള്ള ഓടത്തെണ്ണ കിട്ടും.
കാമുകിയെ ഓടപ്പഴത്തോടുപമിച്ച് 'ഓടപ്പഴം പോലൊരു പെണ്ണീനുവേണ്ടീ ഞാന്‍.. എന്ന പാട്ടെഴുതി ആലപിച്ച് നടന്‍ കലാഭവന്‍ മണിയാണ് ഓടപ്പഴത്തെ ജനകീയമാക്കിയത്. ഈന്തപ്പഴ വലുപ്പവും സ്വര്‍ണ നിറവും ഒൗഷധഗുണവുമുള്ള ഓടപ്പഴം കാണാന്‍ നിരവധി ആളുകളും ഗിരീഷ്കുട്ടെൻറ വീട്ടിലെത്തുന്നുണ്ട്. പരമ്പരാഗത മരപ്പണിക്കാരാണ് ഗിരീഷ്കുട്ടെൻറ കുടുംബം. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഓടമുണ്ടായത്. പണ്ട് കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഏറെയുള്ള പറമ്പുകളിലായിരുന്നു ഓടയുണ്ടായിരുന്നത്. മാവിലും മറ്റ് വൃക്ഷങ്ങളിലും ഓടവള്ളികള്‍ പടര്‍ന്ന് കയറുകയാണ് ചെയ്യുന്നത്. ജനവാസം കുടിയതോടെ പറമ്പുകള്‍ വീടുകളായി. അതോടെ ഓടം പോലുള്ള ഒൗഷധ സസ്യങ്ങളും അന്യമായി. പഴമക്കാര്‍ ഓടം കാണുകയും രുചിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പുതുതലമുറ കലാഭവന്‍മണി പാടിയതോടെ ഓടം കാണാന്‍ ഓടിനടക്കുകയാണ്. ആദിവാസി ഊരുകളിലും കാടുകളിലുമാണ് ഓടം കണ്ട് വരുന്നത്. പലവിധ വൃക്ഷങ്ങളില്‍ ഉയരങ്ങളോളം പടര്‍ന്ന് കയറുകയാണ് ചെയ്യുന്നത്. 25 വര്‍ഷം പൂര്‍ത്തിയായശേഷമാണ് ഓടം പൂക്കുകയും പഴമുണ്ടാവുകയും ചെയ്തത് എന്നതിന് ഗിരീഷ്കുട്ടന് വ്യക്തമായ തെളിവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗിരീഷിെൻറ സഹോദരിയുടെ വിവാഹ നാളില്‍ അച്ചാച്ചന്‍ അയ്യപ്പന്‍ നട്ട് പിടിപ്പിച്ചതാണ് ഓടം. സഹോദരിയുടെ മകള്‍ക്ക് 24 വയസ്സുണ്ട്. പൂത്തുലഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഓടപ്പഴമുണ്ടാകുന്നത്. ഒരു തവണയുണ്ടായാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളിലും പഴമുണ്ടാകും. പഴം ചെറിയ തോതില്‍ ചപ്പിക്കുടിക്കാന്‍ മാത്രമെ സാധിക്കൂ. അതേസമയം പഴത്തിെൻറ കുരു ഉണക്കി ആട്ടിയെടുത്തുണ്ടാക്കുന്ന 'ഓടത്തെണ്ണ' പ്രധാന ഒൗഷധമാണ്. ആയുർവേദ മരുന്നുകളിലും കര്‍ക്കിടക മാസത്തിലെ മരുന്നുകളിലും ഓടത്തെണ്ണ ഉപയോഗിക്കുക പതിവായിരുന്നു.
ഇതിന്റെ ശാസ്ത്രീയനാമം Gnetum edulis ആണെന്ന് കരുതുന്നു.

കടപ്പാട് - സോഷ്യൽ മീഡിയ
Pls give the planter number
ReplyDeleteവളരെ നല്ല ഒരു അറിവാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ഞാൻ ഇതു കഴിച്ചിട്ടുണ്ട് ഓടപ്പഴം തൊണ്ടിപ്പഴം karapazham
ReplyDeleteഎന്റെ വീട്ടിലുമുണ്ട് ഈ പഴം പക്ഷെ ഇത് കഴിക്കാൻ പറ്റുന്നതാണെന്ന് ഇപ്പോഴാണ് അറിയുന്നത്
ReplyDeleteBotanical name is Sarcostigma kleinii
ReplyDeleteI want a plant. Where is it available
ReplyDelete