Monday, 17 September 2018

എങ്ങനെ ആണ് ജൈവ കൃഷിക്ക് ഓർഗാനിക് സെർറ്റിഫിക്കേഷൻ എടുക്കുക?

എങ്ങനെ ആണ് ജൈവ കൃഷിക്ക് ഓർഗാനിക് സെർറ്റിഫിക്കേഷൻ എടുക്കുക, അതിന്റ പ്രയോജനങ്ങൾ എന്താണ് ?

ഗുണങ്ങൾ
1 . കർഷകൻ ന്യായമായ വിലയിൽ സാധനങ്ങൾ വിൽക്കാൻ പാടുപെടുന്ന ഈ കാലത്തു ഒരു ഓർഗാനിക് സെർറ്റിഫിക്കേഷൻ ഉണ്ടെങ്കിൽ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂടും, വിദേശ രാജ്യങ്ങളീലേക്ക് export ചെയ്യാൻ തടസ്സങ്ങൾ ഉണ്ടാകില്ല , നേരിട്ടു export ചെയ്യുമ്പോഴോ , ഒരു സപ്ലയർ വഴി ചെയ്യുമ്പോഴോ എളുപ്പമാണ് . യൂറോപ്യൻ യൂണിയനും, USDA പോലുള്ള authorities ഈ സെർറ്റിഫിക്കേഷൻ വില വെയ്ക്കുന്നുണ്ട്

2 . നബാർഡ് ലോൺ , ഗവണ്മെന്റ് സബ്‌സിഡിഎസ് കിട്ടാൻ എളുപ്പം ആവും

ദോഷങ്ങൾ 
ഭാരിച്ച ഫീസ് ആണ് ഒരു വലിയ പ്രശ്നം , ചെറുകിട കർഷകർക്ക് 25000 /- മുതൽ -40000 /- , കൂട്ടമായി ചെയ്യുന്ന കർഷകർക്ക് 40000 to 1 lakh വരെ ഫീസ് ആകും. ഇന്ത്യയുടെ ജൈവ കൃഷിക്കാർക് സെറിട്ടിഫിക്കേഷൻ കൊടുക്കുന്നത് NPOP (National Program for Organic Production) , അതിന്റ റെഗുലേറ്ററി ബോഡി ആയ APEDA (Agricultural and processed food products export development authority) ആണ് ,വേറെ ആർക്കും അതിനു അവകാശം ഇല്ല .

എങ്ങനെ സെർറ്റിഫിക്കേഷൻ നേടാം ?
NPOP ചില മാനദണ്ഡങ്ങൾ മുൻപോട്ടു വെച്ചിട്ടുണ്ട് , അത് പാലിക്കുന്ന ആർക്കും സെർറ്റിഫിക്കേഷന് അപ്ലൈ ചെയ്യാം 


മാനദണ്ഡങ്ങൾ എന്തെല്ലാം ?

ജൈവ കൃഷിക്കായി ലാൻഡ് convert ചെയ്യണം, പരിപൂർണമായി ജൈവ രീതികൾ മാത്രമേ ഉപയോഗിക്കാവുള് (വളം , കീട നിയന്ത്രണം etc ), അടുത്തുള്ള ഫാർമിൽ നിന്നും chemicals നമ്മുടെ ഫാർമിലേക്കു വരാതെ നോക്കണം , ജനിതക മാറ്റം വരുത്തിയ സീഡ്‌സ്/ തൈകൾ ഉപയോഗിക്കാൻ പാടില്ല ( No GMO )

സെർറ്റിഫിക്കേഷൻ അപേക്ഷിക്കേണ്ടത് എങ്ങനെ ആണ് ?
NPOP accreditation ഉള്ള ഏതെങ്കിലും ഒരു സ്ഥാപനത്തിൽ സെർറ്റിഫിക്കേഷന് അപേക്ഷ കൊടുക്കുക. അവർ സ്റ്റാൻഡേർഡ്‌സും പ്രിൻസിപ്പൽസ് വിശദമാക്കുന്ന ഡോക്യൂമെന്റസ് നമ്മുക്ക് കൈ മാറും, അതിന്റ കൂടെ  നമ്മൾ NPOP യുമായി ഒരു എഗ്രിമെന്റ് സൈൻ ചെയ്യണം, ഫീസ് അടക്കണം, ഓഡിറ്റിംഗ് , അവർ ഇന്സ്പെക്ഷന് ആളെ അയക്കും. അവർ വന്നു NPOP മാനദണ്ഡങ്ങൾ നമ്മൾ ഫാർമിൽ പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യും. ഇൻസ്‌പെക്ഷൻ റിപ്പോർട്ട് തയ്യാറാക്കി അവർ അയക്കും. നമ്മൾ എല്ലാം കൃത്യമായി  ചെയ്തു എങ്കിൽ സെർറ്റിഫിക്കേഷൻ കിട്ടും 



എവിടെ ആണ് അപ്ലൈ ചെയ്യണ്ടത്, അഡ്രസ് ആൻഡ് കോൺടാക്ട് നമ്പർ ?

Agricultural & Processed Food Products Export Development Authority(APEDA) 
(Ministry of Commerce & Industry, Govt. of India)
3rd Floor, NCUI Building, 3 Siri Institutional Area, 
August Kranti Marg, (Opp. Asiad Village), New Delhi - 110 016, India 
Phone : +91-11-26513204, 26513219, 26514572, 26526196 /98, 26534186, 26534870, 26850301 
Fax : +91-11-26526187

കൂടുതൽ വിവരങ്ങൾക്ക് http://apeda.gov.in  സന്ദർശിക്കുക 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers