പെഡലായി
PEDALAI
നമ്മുടെ പ്ലാവ് , ആഞ്ഞിലി എന്നിവയോടു ഏറെ സാമ്യമുള്ള ഒരു മരമാണ് പെഡലായി Artocarpus sericicarpus എന്നാണ് ശാസ്ത്രീയ നാമം. ഇവയുടെ ജന്മദേശം ഇന്തോനേഷ്യ ആണെന്ന് കരുതുന്നു .പൂർണമായും tropical കാലാവസ്ഥക്കു യോജിച്ച ഇവ നല്ല വേഗത്തിൽ വളരുന്നു.ഇലകൾക്ക് നമ്മുടെ കടപ്ലാവിനോട് നല്ല സാമ്യം ഉണ്ട്. ഏകദേശം 35 മീറ്റർ ഉയരത്തിൽ വരെ ഇവക്കു വളർച്ച ഉണ്ട്. വിത്തു പാകിയും ബഡ്ഡു ചെയ്തും പുതിയ തൈകൾ ഉണ്ടാക്കാം. ആൺ പെൺ പൂവുകൾ ഒരേ മരത്തിൽ തന്നെ ഉണ്ടാകുന്നു. വിത്തു പാകിയ തൈകൾ ഏകദേശം 3 - 4 വർഷം കൊണ്ട് കായ്ക്കുന്നു. പഴങ്ങൾക്ക് പുറത്തു ചെറിയ രോമങ്ങൾ ഉണ്ട്, ഉള്ളിലെ ചുളകൾക്കു വെളുത്ത നിറമാണ്, നല്ല സുഗന്ധവും മികച്ച രുചിയും ഉണ്ട്
കടപ്പാട് - സോഷ്യൽ മീഡിയ
No comments:
Post a Comment