Tuesday, 28 June 2016

ഗോമൂത്രവേപ്പ് മിശ്രിതം

ഗോമൂത്രവേപ്പ് മിശ്രിതം

വിളകളെ കീടങ്ങളില്‍നിന്ന് രക്ഷിക്കാനും അവയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും ഗോമൂത്രവേപ്പ് മിശ്രിതം ഉപയോഗിക്കാമെന്നാണ് തെളിഞ്ഞത്. മിശ്രിതമുണ്ടാക്കാന്‍ ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ നന്നായി കൊത്തിയരിഞ്ഞ കാല്‍ കിലോഗ്രാം വേപ്പിലയിട്ട് രണ്ടാഴ്ച പുളിക്കാന്‍ വെക്കണം. തുടര്‍ന്ന് വേപ്പില നന്നായി പിഴിഞ്ഞ് ചാറ്് മിശ്രിതത്തില്‍ ചേര്‍ത്തശേഷം അരിക്കണം. വേപ്പിലയ്ക്കുപകരം 100 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ഇട്ടുവെച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ പുളിപ്പിച്ച് അരിച്ചാലും മതി.

ഈ മിശ്രിതം, 30 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ നേര്‍പ്പിച്ച് വിളകളുടെ മേല്‍ തളിക്കാം. ഗോമൂത്രത്തിന്റെയും വേപ്പിലയുടെയും മിശ്രിതം കീടങ്ങളെ തുരത്തുകയും ഗോമൂത്രത്തിലെ നൈട്രജന്‍ വളര്‍ച്ച കൂട്ടുകയും ചെയ്യും. കൂടാതെ ഗോമൂത്രത്തിലുള്ള സള്‍ഫര്‍, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ ഘടകങ്ങള്‍ വിളകളുടെ രോഗപ്രതിരോധശേഷി കൂട്ടുന്നു.


ഗോമൂത്രം കിട്ടാൻ പ്രയാസം ഉള്ളവർക്ക് ഇപ്പോൾ ജൈവവളങ്ങൾ വിൽക്കുന്ന കടകളിൽ കുപ്പിയിൽ വാങ്ങാൻ ലഭിക്കും

ശീതകാല പച്ചക്കറി ക്രിഷി.

ശീതകാല പച്ചക്കറി ക്രിഷി.

cabbage & coliflower......
cabbage...മൂപ്പ് ...(തൈ നട്ട ശേഷം പൂര്‍ണ്ണ ഗുണത്തോടെ വിളവെടുക്കാവുന്ന സമയം.)--70..(ദിവസം.. വരെ)
coliflower..മൂപ്പ് 80 -(ദിവസം വരെ)

50×50-cm അകലത്തില്‍ നടാം.(cabbage & coliflower).
. കേരളത്തില്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് കാബേജ്..കോളീ ഫ്ലവര്‍..ക്രിഷിക്ക് ഏറ്റവും അനുയോജ്മായ സമയും..ഈ രണ്ട് ക്രിഷിക്കും കാലാവസ്തയും സമയവും വളരേ പ്രധാനപ്പെട്ടതാണ്..

കാബേജില്‍ വിളെടുക്കു്ന്ന...part...നെ ,,ഹെഡ് എന്നും....കോളീഫ്ലവറില്‍ ഇതിനെ കര്‍ഡ്,,,എന്നും പറയുന്നു..പാകി മുളപ്പിച്ച തൈകള്‍ October ല്‍ നടുന്നതാണ് ഏറ്റവും നല്ലത്...കാബേജും കോളീഫ്ലവറും..തൈകള്‍ മുളപ്പിച്ചെടുത്ത്..20-to-25-days ല്‍ പറച്ചു നടാം...(നട്ടിരിക്കണം).

.കാബേജ് കോളീഫ്ലവര്‍ വിത്തുകള്‍..കേരളത്തില്‍ ഉല്‍പാദനം വളരേ കുറവാണ് ..so ...മറ്റ സംസ്താനങ്ങളില്‍ നിന്നും വരുന്നവയാണ് വിത്തുകള്‍.**.കേബേജിന്‍െറ കേരളത്തിനനുയോജ്യമായ ഇനങ്ങള്‍...N S..160----N S..183----N S --43....എന്നീ ഇനങ്ങളാണ്.
കോളീ ഫ്ലവറില്‍...പൂസ മേഘ്ന.&.N S 60--&--N S---245---എന്നീ ഇനങ്ങളുമാണ് നല്ലത്...

കുമ്മായം ചേര്‍ത്ത് ജൈവളം ചേര്‍ത്ത് readyയാക്കി വെച്ച മണ്ണിലാണ് ഇവ നടേണ്ടത് എന്നാലും നട്ട് പത്ത് ദിവസം കഴിയുമ്പോള്‍ ആദ്യ വള പ്രയോഗം നടത്താം...നട്ട് മൂന്നാമത്തെ ആഴ്ചയിലും ...അഞ്ചാമത്തെ ആഴ്ചയിലും വളപ്രയോഗം നടത്തണം..
ചെടികള്‍ നട്ട് മൂന്നാമത്തെ ആഴ്ച മണ്ണിര കമ്പോസ്റ്റ്...കടലപിണ്ണാക്ക്...വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഓരോന്നും 25- gram വീതം ഓരോ ചെടിയുടേയും ചുവട്ടില്‍ കൊടുത്ത് അല്‍പം മണ്ണും കയറ്റി കൊടുക്കാം..പിണ്ണാക്കുകള്‍ പുളിപ്പിച്ചും നല്‍കാം...

കാബേജിന്‍െറയൊക്കെ വളരുന്ന നേര്‍ തല നഷ്ടപ്പെട്ടാല്‍.,വശങ്ങളിലേക്ക് ധാരാളം branches വരുന്നത് കാണാം..അങ്ങിനെ എല്ലാം വളരാന്‍ അനുവദിക്കാതെ ആരോഗ്യമുള്ള ഒന്ന് മാത്രം നിര്‍ത്തുക..

കോളീഫ്ലവര്‍..നട്ട് ഒന്നര മാസം കഴിയുമ്പോള്‍..കര്‍ഡുകള്‍ രൂപപ്പെടും...കര്‍ഡുകളുടെ നിറം സൂര്യപ്രകാശത്തില്‍ നഷ്ടപെടാതിരിക്കാന്‍...അവയേ ചെറിയ തോതില്‍ അതേ ഇലകള്‍കൊണ്ട് പൊതിഞ്ഞു കൊടുക്കാം..കര്‍ഡുകള്‍ രുപപ്പെട്ടു കഴിഞ്ഞാല്‍..15-to 20--ദിവസത്തിനുള്ളില്‍ മൂപ്പെത്തി വിളവെടുക്കാം..

കാബേജ് ഹെഡുകള്‍ ഉണ്ടാവുന്നത് തൈകള്‍ നട്ട് 55-to 60-ദിവസംകൊണ്ടാണ്..അതും 15-to -20. ദിവസത്തില്‍ മൂപ്പെത്തും...

ഈ ക്രിഷിയില്‍ ഇലകളേ നശിപ്പിക്കുന്ന പുഴുക്കളേയാണ് നിയന്ത്രിക്കേണ്ടി വരിക..അതായത് പുഴുശല്യത്തിനുള്ള നല്ല മരുന്ന് കരുതി ക്രിഷി തുടങ്ങണം.

പുഴു ശല്യത്തിന് ഏറ്റവും effective ആയിട്ടുള്ള ഒരു green triangle..safe medicine നാണ് TATA takumi...മിത്ര കീടങ്ങള്‍ക്ക് സുരക്ഷിതമാണ്..പരിസ്തിതിയെ കാര്യമായി ഭാദിക്കില്ല...പുഴുവിന് മാത്രമുള്ളതാണ് മറ്റൊന്നിനം പറ്റില്ല..ഇത് വിഷമായല്ല പ്രവര്‍ത്തിക്കുക....M C M.. mechanism...മസില്‍ കണ്‍ട്രാക്ഷന്‍ മെക്കാനിസത്തില്‍ ആണ് പുഴുക്കളേ നശിപ്പിക്കുക...ചാഴി..മുഞ്ഞ.,നീരൂറ്റി കുടിക്കുന്നവ ഇതിനൊന്നും പറ്റില്ല..but for puzu...the best ...&..safe.

കാബേജ് കോളീഫ്ലവറൊക്കെ... September...15ാം..തിയ്യതിയോടെ വിത്ത് പാകി മുളപ്പിച്ചെടുത്താല്‍...ഈ പറഞ്ഞ രീതിയിലൊക്കെ ക്രിഷി ചൈയ്ത് വിളവെടുക്കാം..

കൂടാതെ August...മുതല്‍.. February...വരെ കേരളത്തില്‍ എല്ലാ വിധ പച്ചക്കറി ക്രിഷിക്കും വളരേ അനുകൂലമാണ്...***പിന്നൊരു പ്രധാന കാര്യം വിത്തുകള്‍ അമിതമായി 10--12--മണിക്കൂറൊക്കെ കുതിര്‍ത്ത് ചീഞ്ഞ് പോകാന്‍ ഇടയാക്കരുത്..

കാരറ്റ്...റാഡിഷ്...ബീറ്റ്റൂട്ട്..,എന്നിവയും.. September....പകുതി കഴിഞ്ഞാല്‍..തുടങ്ങാം...(കാരറ്റ്...90-days.....ബീറ്റ്റൂട്ട്..90-days...)
,
(റാഡിഷ്....60 days..കഴിഞ്ഞാല്‍ വിളവെടുക്കാം)
കേരളത്തില്‍ പച്ചക്കറി ക്രിഷിയില്‍ വിത്ത് ശേഖരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം... September..to.. January...വരേയുള്ള സമയമാണ്...അതും രോഗ കീടബാധയില്ലാത്തവയും വെയില്‍ കൊണ്ട് വിളഞ്ഞു കിടക്കുന്നവയില്‍നിന്നുമായിരിക്കണം...

ഈ..കായീച്ച കുത്താതിരിക്കാന്‍.. paper കൊണ്ട് പൊതിഞ്ഞത് ഇളം പ്രായം കഴിഞ്ഞാല്‍ മാറ്റാം പിന്നെ കായീച്ചക്ക് അതില്‍ കുത്താന്‍ കഴിയില്ല...

ഏതു ചെടികളം പന്തലില്‍ കയറുന്നവയോ...വഴുതിന വര്‍ഗമോ വെള്ളരി വര്‍ഗമോ...ആവട്ടെ ഒരു നാലില പ്രായമാകുമ്പോള്‍..അവയുടെ ഇലകളില്‍ തട്ടാന്‍...തരത്തില്‍..ക്രിഷിയിടത്തില്‍..മണ്ണിലോ ടറസ്സിലോ ആവട്ടേ...നല്ലപോലെ പുക കൊടുക്കുക..ധാരാളം പൂത്ത് കായ്ക്കും ...ഒരു Natural Hormone treatment ആണീ പുക കൊടുക്കല്‍...ഒറ്റ തവണ മതി..!

പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍

പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക, അവ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
ആരോഗ്യമുള്ള തൈകള്‍ മാത്രം തിരഞ്ഞെടുക്കുക – നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനും അതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.

വൈകുന്നേരം പറിച്ചു നടുക – പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരം ആണ്.

വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കുക – വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കാന്‍ ശ്രമിക്കുക. ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്ത് എടുത്താല്‍ അത്രയും നല്ലത്.

നടുമ്പോള്‍ വളപ്രയോഗം ഒന്നും വേണ്ട – നട്ട ഉടനെ വളപ്രയോഗം ഒന്നും വേണ്ട , ചെടി വളര്‍ന്നു തുടങ്ങിയ ശേഷം ആകാം അതൊക്കെ.

കൃത്യമായ നനയ്ക്കല്‍ – രാവിലെയും വൈകുന്നേരവും മിതമായി നനയ്ക്കുക. വേനല്‍കാലത്ത് ഇത് കൃത്യമായും ശ്രദ്ധിക്കുക.

തണല്‍ കൊടുക്കുക – നട്ട ശേഷം 4-5 ദിവസം ചെറിയ ഇലകള്‍ കൊണ്ട് തണല്‍ കൊടുക്കുന്നത് നല്ലതാണ്. കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാന്‍ അത് സഹായിക്കും.

സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ മുക്കി വെക്കുക – സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്. സ്യൂഡോമോണസ് മിത്രബാക്ടീരിയ ആണ് , അത് മൂടുചീയല്‍, തൈചീയല്‍ , വാട്ടം തുടങ്ങിയ പല രോഗങ്ങള്‍ക്കുമെതിരേ പ്രതിരോധം തീര്‍ക്കും.

ജൈവ കൃഷിക്കാവശ്യായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം

ജൈവ കൃഷിക്കാവശ്യായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം
...............................................................................................................
ജൈവ കൃഷിയില്‍ തല്‍പരരായ ഒരുപാടു ആളുകള്‍ സ്യുടോമോണസ്, ട്രൈക്കോഡെര്‍മ ഇവയെ പറ്റി അന്വേഷിക്കാറുണ്ട്. ഇവ എവിടെ ലഭിക്കും. എന്താണ് വില, എങ്ങിനെ വാങ്ങാം എന്നൊക്കെ. ജൈവ കൃഷിക്കാവശ്യമായ മിത്ര സൂക്ഷ്മാണു ഉല്‍പന്നങ്ങള്‍ ഇനി നേരിട്ട് തപാല്‍ മാര്‍ഗം നിങ്ങള്‍ക്ക് വാങ്ങാം. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ആണ് ഇവ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. കൊറിയര്‍ വഴി ആണ് ഇവ അയച്ചു തരിക. ആവശ്യമുള്ളവര്‍ ഉത്പന്ന വിലയും പാക്കിംഗ് പാഴ്സല്‍ ചാര്‍ജും ചേര്‍ത്ത് ” Principal Investigator, Biotech Keralam Project “, എന്ന പേരില്‍ ” SBT, Vellayani ” ശാഖയില്‍ മാറാവുന്ന ” DD ” അയച്ചു കൊടുക്കണം. DD ലഭിച്ചു ഒരാഴ്ച്ചയ്ക്കകം തപാല്‍ വഴി ഉത്പന്നം എത്തിക്കും.
------------------------------------------------------------------------------------------------------------
ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ആദ്യം വിളിക്കുക, പാക്കിംഗ് പാഴ്സല്‍ ചാര്‍ജ് വിവരങ്ങള്‍ ഒക്കെ തിരക്കി വേണ്ട തുക എത്രയെന്നു മനസ്സിലാക്കാം. വിളിക്കേണ്ട നമ്പര്‍ – 8289945595 (വിളിക്കേണ്ട സമയം രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ, പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രം).
DD അയക്കേണ്ട വിലാസം
പ്രോഫെസ്സര്‍ ആന്‍ഡ്‌ ഹെഡ്,
മൈക്രോ ബയോളജി വിഭാഗം,
കാര്‍ഷിക കോളേജ് ,
വെള്ളായണി , തിരുവനന്തപുരം , പിന്‍ 695522
..................................................................................................................
ലഭ്യമായ ഉത്‌പന്നങ്ങളും അവയുടെ വിലയും
പേര് വില
സ്യുടോമോണസ് - 60.00 കിലോ ഗ്രാം
ട്രൈക്കോഡെര്‍മ - 70.00 കിലോ ഗ്രാം
പി. ജി. പി. ആര്‍ മിക്സ്‌ I - 70.00 കിലോ ഗ്രാം
പി. ജി. പി. ആര്‍ മിക്സ്‌ II - 70.00 കിലോ ഗ്രാം
അസോസ്പെറില്ലം - 50.00 കിലോ ഗ്രാം
അസറ്റോബാക്ട്ടര്‍ - 50.00 കിലോ ഗ്രാം
ഫോസ്ഫറസ് സോലുബിലൈസര്‍ - 50.00 കിലോ ഗ്രാം
റൈസോബിയം - 50.00 കിലോ ഗ്രാം
മൈക്കോറൈസ - 60.00 കിലോ ഗ്രാം
ബിവേറിയ - 50.00 കിലോ ഗ്രാം
കംബോസ്റിംഗ് ഇനോക്കുലം - 80.00 കിലോ ഗ്രാം

ഗ്രോ ബാഗില്‍ പച്ചക്കറി കൃഷി എങ്ങനെ തയ്യാറാക്കാം

ഗ്രോ ബാഗ് അല്ലെങ്കിൽ ചാക്ക് ,സഞ്ചി, ടയർ ,ചെടിച്ചട്ടി എന്നിവയിൽ കൃഷി ചെയ്യാം

ഇവയിൽ എല്ലാം നടീൽ മിശ്രീതം തയ്യാറാക്കുന്ന വിധം :
നന്നായി കിളച്ചുകട്ടകൾ ഉടച്ചെടുത്ത മണ്ണ് തുറസായ സ്ഥലത്ത് ഇടുക .അതിൽ നിന്നും കല്ലും കടകളും നീക്കം ചെയ്യുക .10 ഗ്രോമ്പാഗ് നിറക്കാനുള്ള മണ്ണിലേക്ക് 250 gm കുമ്മായം ഇട്ട് നന്നായി ഇളക്കി വെയിൽ കൊള്ളിക്കുക .രണ്ടൊ മൂന്നോ ദിവസം കഴിയുമ്പോൾ ഇതിലേക്ക് മണ്ണിന് തുല്ല്യ അളവിൽ ചകിരിച്ചോർ കമ്പോസ്റ്റോ ചേർക്കാം ഇത് മണ്ണ് കട്ട കെട്ടുന്നത് തടയുന്നതും ജലാംശം പിടിച്ചു നിറുത്തുകയും ചെയ്യും .ഇത് ഒരു ദിവസം കുടിവെയിൽ കായാൻ വെക്കുന്നത് നന്ന് ഇതിലേക്ക് ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ചേർത്തു ഇളക്കിയാൽ മിശ്രിതം റെഡി

ഗ്രോബാഗിൽ മിശ്രിതം എങ്ങനെ നിറക്കാം
ഗ്രോബാഗ് നിവർത്തി നിരപ്പുള്ള തറയിൽ വെച്ചശേഷം തയ്യാറക്കിയ മിശ്രിതം അതിലേക്ക് സാവധാനം ഇടുക .മിശ്രിതത്തിൽ ചകിരിച്ചോറ് കമ്പോസ്റ്റ് ,മണ്ണിര കമ്പോസ്റ്റ് ,വേപ്പിൻ പിണ്ണാക്ക് ,മരോട്ടി പിണ്ണാക്ക് ,തുടങ്ങിയ ലഭ്യമാകുന്ന ജൈവവളങ്ങൾ അനുപാതികമായ് ചേർക്കാം ,അതിന് മുകളിൽ മൂന്ന് ഇഞ്ച് കനത്തിൽ മണ്ണ് ഇട്ട ശേഷം ഗ്രോമ്പാഗിൻ്റെ വശങ്ങളിൽ കൈ കൊണ്ട് അമർത്തി മണ്ണ് പാകമാക്കുക .ഇതിൽ കുറച്ച് ഇഷ്ട്ടിക കഷ്ണങ്ങളൊ, ഓട് കഷ്ണമോ ,പൊട്ടിയ ചെടിച്ചട്ടി കഷ്ണമൊ ഇട്ടാൽ ജലാംശം സംഭരിക്കുന്നതിന് സഹായിക്കും ഇത് മണ്ണിന് മുകളിൽ വെച്ചാൽ മതി . ഗ്രോബാഗിൻ്റെ 60 ശതമാനം മണ്ണ് നിറച്ചാൽ മതി ബാക്കി ഭാഗം മടക്കി വെക്കുക .പിന്നിട് അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മുകളിൽ ഇട്ട് കൊടുത്ത് മണ്ണ് വിതറി മൂടാം അതും നല്ല വളമാണ്

പ്രൊട്രേയ്‌ പച്ചക്കറി തൈകൾ എങ്ങനെ തയ്യാറാക്കാം?

പ്രൊട്രേയ്‌ പച്ചക്കറി തൈകൾ എങ്ങനെ തയ്യാറാക്കാം?

ഗുണമേന്മയുള്ള പച്ചക്കറി തൈകൾ തയ്യാറാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്‌ പ്രൊട്രേകൾ. എന്നാൽ ഇതിലൂടെ എങ്ങനെ തൈകൾ വളർത്താമെന്ന് കൃത്യമായ അറിവ്‌ കർഷകരിൽ പലർക്കും അറിയില്ല .
പ്രൊപ്പഗേഷൻ ട്രേകാളിൽ തൈകൾ തയ്യാറാക്കുന്നത്‌ കൊണ്ടുള്ള മേന്മകൾ

1. നേരിട്ട്‌ മണ്ണിൽ പാകുന്നതൈകളെക്കാൾ 8-10 ദിവം മുൻപ്‌ പറിച്ച്‌ നടാം

2. നൽകുന്ന വെള്ളം മുഴുവൻ ചെടികൾക്ക്‌ പ്രയോജനപ്പെടുത്താൻ കഴിയുന്നു

3. മണ്ണിൽ നേരിട്ട്‌ പാകി കിളിർപ്പിക്കുന്ന തൈകളേക്കാൾ 5 ഇരട്ടിയോളം വേരുപടലം കൂടുതൽ ഉണ്ടാകുന്നു

4. മണ്ണിൽ പാകുന്ന തൈകൾ പറിച്ചുനടുമ്പോൾ വേരുകൾ പൊട്ടിപോകാൻ സാധ്യത കൂടുതലാണ്‌ എന്നാൽ ഇവിടെ വേരുകൾ പൊട്ടിപോകുന്നില്ലാ. അതിനാൽ ചെടികളുടെ വളർച്ച വേഗത്തിലാകുന്നു

5. തൈകൾ മാറ്റിനടുമ്പോൾ തണൽ കൊടുക്കേണ്ട ആവശ്യമില്ലാ

6. വിത്തുകൾ ഒരുമിച്ച്‌ മുളയ്കുകയും വളരുകയും ചെയ്യുന്നത്‌ കൊണ്ട്‌ ഒരേ പ്രായത്തിലുള്ള തൈകൾ ലഭികുന്നു

7. ട്രേകളിൽ ആയതിനാൽ വാഹനങ്ങളിൽ എത്ര ദൂരം വേണമെങ്കിലും എത്ര സമയം വേണമെങ്കിലും കേടോ വാട്ടമോ കൂടാതെ കൊണ്ടുപോകാൻ സാധിക്കും

8. ഗുണമേന്മയുള്ള ചകിരിച്ചോറും മണ്ണിരകമ്പോസ്റ്റും ഉപയോഗികുന്നതിലൂടെ കളകളുടെ ശല്യം ഉണ്ടാകുന്നില്ലാ

9. ട്രേകളിൽ മണ്ണിരകമ്പോസ്റ്റ്‌ ഉപയോഗികുന്നതിലൂടെ തൈകൾക്ക്‌ വളർച്ചയ്ക്ക്‌ ആവശ്യമായ ഹോർമോണുകളും മൂലകങ്ങളും ആവശ്യത്തിന്‌ ലഭികുന്നു

10. തൈകളുടെ വളർച്ചയുടെ ഒരു ഘട്ടത്തിലും മണ്ണ്‌ ഉപയോഗിക്കാത്തത്‌ കാരണം മണ്ണിലൂടെ പകരുന്ന രോഗങ്ങളും കീടങ്ങളും ബാധിക്കുന്നില്ലാ

11. ഓരോ തൈകൾക്കും കൃത്യമായ അകലം ലഭികുന്നതിലൂടെ സൂര്യപ്രകാശം ആവശ്യത്തിന്‌ ഒരേ പോലെ എല്ലാ തൈകൾക്കും ലഭികുന്നു

12. വിത്തുകൾ അധികം നശിക്കാതെ മുളച്ചുകിട്ടുന്നു

പ്രൊപ്പഗേഷൻ ട്രേകളിൽ എങ്ങനെ വിത്തുകൾ പാകാം

പച്ചക്കറി തൈകൾ വളർത്തുന്നതിനായ്‌ 98 സുഷിരങ്ങൾ ഉള്ള ട്രേകളാണ്‌ അഭികാമ്യം. ആദ്യമായ്‌ 3:1 എന്ന അനുപാതത്തിൽ ചകിരിച്ചോറും മണ്ണിരകമ്പോസ്റ്റും ആവശ്യത്തിന്‌ വെള്ളം( ഈ വെള്ളത്തിൽ 20 ഗ്രാം ട്രൈക്കോഡെർമ്മ എന്ന മിത്രകുമിൾ 1 ലിറ്റർ വെള്ളത്തിന്‌ എന്ന തോതിൽ കലർത്താൻ മറക്കരുത്‌) ഒഴിച്ച്‌ കൂട്ടിയോജിപ്പിക്കുക(പുട്ടിന്‌ മാവ്‌ പരുവപ്പെടുത്തുന്ന അതേ നനവ്‌). ശേഷം ട്രേകളിൽ അധികം അമർത്താതേ ഈ മാധ്യമം നിറയ്ക്കുക. ഇതിന്‌ മുകളിൽ മറ്റൊരു ട്രേ വച്ച്‌ അമർത്തുക ഇങ്ങനെ 1 സെന്റിമീറ്റർ വരെ താഴ്ച്ചയിൽ അമർത്തിയതിനു ശേഷം വിത്തുകൾ പാകുക നല്ല വിത്ത്‌ ആണെങ്കിൽ ഒരു സുഷിരത്തിൽ ഒന്ന് പാകിയാൽ മതി. തൈകൾ മുളച്ചുതുടങ്ങുമ്പോൾ സ്യൂഡാമോണാസ്‌ എന്ന മിത്ര ബാക്ടീരിയ 20ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഒരിക്കൽ തളിക്കുക. തൈകൾ 2-3 ഇല പ്രായമാകുമ്പോൾ മാറ്റി നടാം .

Sunday, 26 June 2016

ഉരുളകിഴങ്ങ് കൃഷി

ഉരുളകിഴങ്ങ് കൃഷി 
നമ്മൾക്കും സ്വന്തമായി ഉരുളകിഴങ്ങ് കൃഷി ചെയ്യാം... ശക്തമായ മഴയൊന്ന് മാറിയാൽ , ആഗസ്റ്റ് അവസാനം ..........


ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക .. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക .. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട് , ഇരുട്ട് റൂമിൽ ഒരു നനച്ചചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാൽ 20 ദിവസം കൊണ്ട് മുള വരും . 



ഈ മുള വന്ന കിഴങ്ങുകൾ 4 പീസായി മുറിക്കുക , ഓരോ പീസിന് കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടാകണം . കിളച്ച്‌ വൃത്തിയാക്കിയ മണ്ണിൽ അടിവളമായി ചാണകപ്പൊടി , വേപ്പിൻ പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയിൽ നിശ്ചിത അകലത്തിൽ നടാവുന്നതാണ് .. അടുപ്പിച്ച് നടരുത് .. ആഗസ്റ്റ്‌- സെപ്‌തംബര്‍, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം .വിത്തു കിഴങ്ങ്‌ നട്ട്‌ 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ്‌ കൂട്ടേണ്ടതാണ്‌. വേരുകള്‍ അധികം ആഴത്തിലേക്ക്‌ വളരാത്തതിനാല്‍ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ്‌.
വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ നിമാവിരകളെ അകറ്റാം. ചാരം കൂടുതലായി കൊടുക്കുക.




 രണ്ടാഴ്ച കൂടുമ്പോള്‍ വിവിധ ജൈവവളങ്ങള്‍ കൊടുക്കുക. നന്നായി വളര്‍ന്ന് തടങ്ങള്‍ മുഴുവനായി പച്ചപ്പ്‌ മൂടിയാല്‍ തടത്തില്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം: ഇല മുറിക്കുന്ന പുഴക്കളുടെ ആക്രമണം തടയാൻ ഏകദേശം മൂന്നുമാസങ്ങള്‍ കഴിയുമ്പോള്‍ വേപ്പെണ്ണ മിശ്രിതം മുന്‍കൂറായി തളിക്കുക.
വിവിധ ഇനങ്ങളുടെ സ്വഭാവമനുസരിച്ച് 80 മുതല്‍ 120 ദിവസങ്ങള്‍ വരെ കാത്തിരുന്ന് വിളവെടു

കറിവേപ്പില

കറിവേപ്പില
**************

കറികളും മറ്റും കൂടുതൽ സ്വാദിഷ്ടമാക്കുവാൻ വേണ്ടിയാണ് കറിവേപ്പില ഉപയോഗിക്കുന്നത്. വിത്തുവഴിയും വേരിൽ നിന്നും മുളച്ചുവരുന്ന തൈകൾ വേർപിരിച്ചുവെച്ചും കറിവേപ്പില വളർത്താം.



മഴക്കാലമാണ് തൈകൾ നടുന്നതിന് പറ്റിയ സമയം. കറിവേപ്പില തൈകൾ ഏകദേശം 4 മീറ്റർ ഇടയകലം നല്കിയാണ് നടുന്നത്. തൈ നടുന്നതിനു മുൻപ് കുഴികളിൽ ജൈവവളം മേൽമണ്ണുമായി ചേർത്തു നിറയ്ക്കാം. വളമായി ചാണകമോ കമ്പോസ്റ്റോ ഉപയോഗിക്കാം.
ധാരാളം സൂര്യപ്രകാശം ആവശ്യമുളള ചെടിയാണ് കറിവേപ്പ്. നല്ല വെയില് കിട്ടുന്ന സ്ഥലത്ത് വേണം തൈ നടാൻ. തൈ നട്ട് ഒന്നര വർഷം കഴിഞ്ഞശേഷമേ വിളവെടുപ്പ് നടത്താവൂ. ഒരു വീട്ടിലെ ആവശ്യത്തിന് ഒരു ചെടിയിൽ നിന്നും കിട്ടുന്ന ഇലകൾ ധാരാളമാണ്. കൂടുതലായി കിട്ടുന്ന ഇലകൾ പച്ചവാഴയിലയിൽ പൊതിഞ്ഞ് വെളളം തളിച്ചുവെച്ചാൽ കേടുകൂടാതെ ഒരാഴ്ചവരെ സൂക്ഷിക്കാം. കറിവേപ്പിൽ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ട്. ഇങ്ങനെയുളള കൊമ്പുകൾ മുറിച്ചുകളയണം.



കറിവേപ്പിന്റെ ഇലയും തടിയും വേരും ഉദരസംബന്ധമായ അസുഖങ്ങൾക്കുളള മരുന്നായി ഉപയോഗിക്കാറുണ്ട്. വിഷജന്തുക്കളുടെ കടിയേറ്റുണ്ടാകുന്ന മുറിവുണക്കാനും, കറിവേപ്പിന്റെ വേരിൽ നിന്നെടുക്കുന്ന സത്ത് വൃക്കരോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാറുണ്ട്..........

Monday, 20 June 2016

3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുമോ?...

വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ  നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?.  ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം  മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ ജീവിതം അവസാനിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുക സ്വാഭാവികം. എന്നാൽ വിഷമിക്കേണ്ട.

നിതാഖതും മറ്റും കാരണം  ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി നോർക്കയുടെ വിവിധ പദ്ധതികളുണ്ട്. അ‌തിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ്[NDPREM]. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നൽകുകയാണ് നൽകും. ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ്‌ ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല.

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 3 വർഷത്തേക്ക് തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം-

ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [.JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]

പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി– http://registernorka.net/ndprem/ എന്ന വെബ്സൈറ്റ് സഹായകമാകും

കടപ്പാട് http://www.manoramaonline.com/news/nri-news/gulf/uae/job-scheme-for-gulf-returnees.html

Tuesday, 14 June 2016

നോനിപ്പഴം - നോനിപ്പഴസംസ്കരണം

നോനിപ്പഴം ഈയിടെയായി പ്രസിദ്ധിയാര്‍ജ്ജിച്ചുവരികയാണല്ലോ. അന്നജം, മാസ്യം, വിവിധ ജീവകങ്ങള്‍, ഇരുമ്പ്, നിയാസിന്‍ എന്നിവയുടെ സമൃദ്ധശേഖരം, രോഗപ്രതിരോധശേഷി നല്‍കുന്നു, സന്ധിവേദന, കാന്‍സര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവ അകറ്റിനിര്‍ത്തുന്നു, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു, എന്നിങ്ങനെ വിവിധ ഗുണങ്ങള്‍ ഈ പഴത്തെക്കുറിച്ച് പ്രചരിച്ചുവരുന്നുണ്ട്. നോനിപ്പഴം വീട്ടിലില്ലാത്തവര്‍ക്ക് മാര്‍ക്കറ്റില്‍ നോനിസത്ത് ലഭ്യമാണ്. പഴം വീട്ടില്‍ ഇഷ്ടംപോലെ ഉള്ളവര്‍ക്ക് ഇതെങ്ങനെ സംസ്കരിച്ച് സത്ത് തയ്യാറാക്കി സൂക്ഷിക്കാമെന്നത് ഈയിടെ ഒരറിവ്‌ കിട്ടി. അതിവിടെ പങ്കുവെക്കുന്നു.
പഴുത്ത നോനിപ്പഴങ്ങള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകി വൃത്തിയുള്ള പ്രതലത്തില്‍ രണ്ടോ മൂന്നോ ദിവസം സൂര്യപ്രകാശത്തില്‍ നന്നായി വാടുന്നതുവരെ പരത്തിയിടുക. ശേഷം അണുനശീകരണം നടത്തിയ (ചൂടുവെള്ളത്തില്‍ കഴുകാം) ചില്ലുഭരണിയിലോ, ഭക്ഷണശ്രേണിയില്‍പെടുന്ന പ്ലാസ്റ്റിക്‌ ഭരണിയിലോ പഴങ്ങള്‍ ഇട്ടശേഷം വായുനിബദ്ധമായി അടക്കണം. ഇതേപടി വീണ്ടും വെയിലില്‍ വെക്കുക. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ പഴങ്ങള്‍ പുളിച്ച് അതിനകത്തെ സത്ത്‌ ബഹിര്‍ഗ്ഗമിക്കും. ആദ്യം ഈ സത്തിന് ഇളം മഞ്ഞനിറവും പിന്നീടത് കറുത്ത നിറവുമാകും. രണ്ടുമാസങ്ങള്‍ കഴിഞ്ഞ് അരിപ്പയുപയോഗിച്ച് പഴച്ചാര്‍ വേര്‍തിരിച്ചെടുത്ത് ഒരു ചില്ലുകുപ്പിയിലേക്ക് മാറ്റുക. ഇതിലേക്ക് വേറൊന്നും ചേര്‍ക്കരുത്. ഈ കുപ്പി 85 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തിലേക്ക് 30 മിനിട്ട് നേരം ഇറക്കിവെച്ച് വീണ്ടുംപഴച്ചാറിനെ അണുവിമുക്തമാക്കുക. കുപ്പി ചൂടാറിയശേഷം ശീതീകരിണിയില്‍ സൂക്ഷിച്ചുവെച്ച് നോനിപ്പഴസത്ത് ആവശ്യംപോലെ ഉപയോഗിക്കാം.
കടപ്പാട് : വിദേശ ജേര്‍ണല്‍

ഉപ്പുമാവ്

ഉപ്പുമാവ് 

ഉപ്പുമാവോ , ഛെ, എനിക്കു വേണ്ട ...........അങ്ങനെ പുഛിച്ചു തള്ളല്ലേ , ഉപ്പുമാവ് അത്ര നിസ്സാരനല്ല !


പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ കൊണ്ട് ഉപ്പുമാവും ഇഡ്‌ഢലിയും കേസരിയും ദോശയും എല്ലാം ഉണ്ടാക്കാ റുണ്ട്. എങ്കിലും ആളുകള്‍ക്ക് റവയോട്‌ അത്രതന്നെ മതിപ്പില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്, പ്രത്യേകിച്ചും ഉപ്പുമാവ് എന്നു പറയുമ്പോൾ . അതിനുള്ള പ്രധാനകാരണം നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ റവയ്ക്കുള്ള സാരമായ പങ്കിനെകുറിച്ച് നമുക്ക് വലിയ അറിവില്ലയെന്നതുതന്നെയാണ്. പല നല്ല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്‌ റവ. അത് പല അസുഖങ്ങള്‍ക്കും പരിഹാരമാകാറുണ്ട്. അതുപോലെതന്നെ ശരീരത്തിന് ഏറെ ഗുണകരവുമായ വസ്തുകൂടിയാണ് റവയും റവ പലഹാരങ്ങളും .

പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന ഏറ്റവും നല്ലൊരു ഭക്ഷണമാണ്‌ റവ. ഇതില്‍ ഗ്ലൈസമിക്‌ ഇന്‍ഡെക്‌സ്‌ തീരെ കുറവാണ്‌. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിയ്‌ക്കാന്‍ ഇതിനു സാധിയ്‌ക്കും. വിശപ്പു കുറയ്‌ക്കുന്ന ഒരു ഭക്ഷ്യവസ്‌തുവാണ് ‌റവ. അതിനാല്‍ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്‌ക്കാനും ഇത് സഹായകമാണ്. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌ ശരീരത്തിനാവശ്യമായ ഊര്‍ജം പ്രധാനം ചെയ്യുന്നു. റവയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിനു ഉത്തമമാണ്.റവയില്‍ ധാരാളം പോഷകങ്ങള്‍, അതായത്‌ ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ് തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു‌. ഹൃദയം, കിഡ്‌നി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് റവ ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മസിലുകള്‍, എല്ല്‌, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന്‌ സഹായിക്കും. കൂടാതെ ഇതിലെ സിങ്ക്‌ ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു. റവയില്‍ സാച്വറേറ്റഡ്‌ ഫാറ്റുകള്‍, ട്രാന്‍സ്‌ഫാറ്റി ആസിഡ്‌ എന്നിവ അടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.

അതുകൊണ്ട് ഉപ്പുമാവിനോട് വിരക്തി കാണിക്കേണ്ട, കുട്ടികളും മുതിർന്നവരും കഴിക്കുക ,ശീലമാക്കുക .

പച്ചകറി വിത്തുകൾ

പച്ചകറി വിത്തുകൾ  

117 തരം വിത്തുകള്‍ ഉണ്ട്-5-6-16 ലോകപരിസ്ഥിതി ദിനം. വിത്തുകള്‍ വിലക്കും വെറുതെയും കൊടുക്കും--സ്കൂള്‍ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് വിത്തും ജൈവ കൃഷി രീതി ക്ലാസ്സുകളും വിത്തും സൌജന്യമായി നല്‍കും[യാത്ര ചെലവ് നല്‍കണം]

വിത്തുകള്‍ അവശ്യമുള്ളവര്‍ 9447236890 വിളിക്കുകയോ 
K.GOPALAKRISHNAN ,USHAS, LOKAMALESWARAM,  KODUNGALLUR -  680664 ലെറ്റര്‍ അയക്കുകയോ ചെയ്യുക.വിത്തുകള്‍ക്ക് വില ഉണ്ട് ഒരു കവര്‍ വിത്തിന് 10. രൂപ കൊറിയര്‍ആയി വിത്ത്‌ അയക്കും 40, രൂപ കൊരിയര്‍ ചാര്‍ജും വരും വില MO ആയിത്തന്നെ അയക്കണം.കവര്‍ അയക്കണ്ട,പണം അയക്കും മുന്പ് വിളിച്ചു ചോദിക്കണം,വിത്തുകളുടെ പേരുകള്‍അഡ്രസ്സ് MOB NO കൂടി വേണം 

1 നെയ്‌കുമ്പളം
2 കുമ്പളം വലുത് 
3 കുമ്പളം ചെറുത്‌ 
4 കുമ്പ ളംനീളന്‍ 
5 കുമ്പളം 17 കിലോ ,
6 മത്തന്‍ ലോക്കല്‍7 7 77 7 
7 മത്തന്‍ വലുത്
8 മത്തന്‍ ചെറുത്‌ 
9 മത്തന്‍ ബീമ ഹൈ ബിഡ് 
10 മത്തന്‍ കര്‍ണ്ണ 
11 തണ്ണിമത്തന്‍ 
12 തണ്ണി മത്തന്‍ മഞ്ഞ .
13 തണ്ണിമത്തന്‍ ജെമ്പോ 
14പപ്പായവലുത് ലോക്കല്‍ 
15 പപ്പായ 5 KG .
16പപ്പായRED LADY 
17 വെള്ളരി വലുത് 
18 കണി വെള്ളരി 
19 കണിവെള്ളരി ഉണ്ട മഞ്ഞ 
20 പൊട്ടു വെള്ളരി 
21 സലാഡ് വെള്ളരി 
21ഷമാം 
22 പടവലം വലുത് 
23 പടവലം ചെറുത്‌ 
24 പടവലം വലുത്ഹൈ ബ്രിഡ്‌ 
25 കുംഭ ചുരക്ക 
26കുംഭചുരക്ക ഹൈ ബ്രിഡ്‌
27 ചുരക്ക വലുത് 
28 ചുരക്ക ചെറുത്‌ 
29 മുള്ളങ്കി വെള്ള 
30 ക്യാരറ്റ്‌ 
31 ബീറ്റ് റൂട്ട് 
32 വിത്ത്‌മല്ലി 
33 ചോളം 
34 തുവര പരിപ്പ് 
35 മര മുരിങ്ങ 
36 വാളഅമര വലുത് 
37 വാള അമര കുറ്റി 
38 കുറ്റിഅമര 
39 വള്ളി അമര 
40 പാവല്‍ വെള്ള 
41 പാവല്‍ പച്ച 
42 പാവല്‍ വെള്ള ഹൈ ബ്രിഡ്‌ 
43 പാവല്‍ പച്ച ഹൈ ബ്രിഡ്‌ 
44 പീച്ചില്‍ ഉണ്ട 
45 പീച്ചില്‍ നീളന്‍ 
46 പീച്ചില്‍ ഹൈ ബ്രിഡ്‌ ,
47 ചീര ചുവപ്പ് 
48 ചീര പച്ച 
49 പാലക്ക് ചീര 
50 വള്ളി ചീര ചുവപ്പ് 
51 അഗത്തി ചീര 
52 കൊത്തമര 
53 വൈലറ്റ് ബീന്‍സ്
 54 വള്ളി ബീന്‍സ് 
55 കുറ്റി ബീന്‍സ് 
56 സോയാ ബീന്‍ 
57 പഷന്‍ ഫ്രുട്ട് ചുവപ്പ് 
58 പാഷന്‍ ഫ്രുട്ട് പച്ച 
59 വഴുതിന വെള്ള ഉണ്ട 
60 വഴുതിന പച്ച ഉണ്ട 
61വഴുതിന വെള്ള നീളന്‍ 
62 വഴുതിന പച്ച നീളന്‍
 63 വഴുതിനവൈലറ്റ് നീളന്‍ 
64 വഴുതിനവൈലറ്റ് ഉണ്ട 
65 വഴുതിന പച്ച ഹൈ ബ്രിഡ്‌ 
66 തക്കാളി വഴുതിന 
67 കാപ്സിക്കം ചുവപ്പ് 
68 കാപ്സിക്കംപച്ച 
69 കാപ്സി ക്കം മഞ്ഞ, 
70ബജി മുളക് 
71പിരിയന്‍ മുളക് 
72 മുളക് HOT PEPPER 
73 മുളക് നീളന്‍ 
74 മുളക് നീളന്‍ ഹൈബ്രിഡ്‌ 
75 തക്കാളി ലോക്കല്‍ 
76 തക്കാളി ഹൈ ബ്രിഡ്‌ 
77 ചെറി തക്കാളി 
78 22 മണിപയര്‍
79 24 മണി പയര്‍ 
80 തട്ടപയര്‍ 
81 കുറ്റിപയര്‍ 82 കുറ്റിപയര്‍ കഞ്ഞിക്കുഴി
83 കഞ്ഞിക്കു-ഴി പയര്‍ കറുപ്പ് 
84 കഞ്ഞിക്കുഴി പയര്‍ ചുവപ്പ്
85കഞ്ഞി ക്കുഴി പയര്‍പച്ച
86 കുറ്റിപയര്‍ പച്ച 
87 വള്ളി പയര്‍ പച്ച 
88 മീറ്റര്‍പയര്‍ ഹൈ ബ്രിഡ്‌89 വള്ളി പയര്‍ ഹൈ ബ്രിഡ്‌
90 മീറ്റര്‍ പയര്‍ 
91 നീളന്‍ പയര്‍ ഹൈബ്രിഡ്‌ 
92കനകമണി പയര്‍ നീളന്‍ 
93 കനകമണിപയര്‍കുറ്റി 
94 പയര്‍ നീളന്‍ 
95 പയര്‍പച്ച 3 അടി 
96പയര്‍ YB-7 
97 ചതുര പയര്‍ 
98 പയര്‍ ജാന്‍സി 
99 വള്ളി പയര്‍ പച്ച 
100 ഗോമതി കുറ്റിപയര്‍ 
101 പയര്‍ സൂപ്പര്‍ ലയിറ്റ് 
102 JANGEER ചീര 
103 വെണ്ടനീളന്‍ 
104 മല വെണ്ട 
105 ചെറു വെണ്ട 
106വെണ്ടനീളന്‍ ഹൈബ്രിഡ്‌ 
107 വെണ്ട ചെറുത്‌ ഹൈ ബ്രിഡ്‌,
108 വെണ്ട ആര്‍ക്കാ അനാമിക 
109പുളി വെണ്ട
110 വെണ്ട പച്ച 
111ചുവന്ന വെണ്ട
112 ആനക്കൊമ്പ-ന്‍ വെണ്ട 
113സൂര്യ കാന്തി 
114പയര്‍LOBIA
115പയര്‍ ROCKET 
115മത്തന്‍ കര്‍ണ്ണ
116JANGEER ചീര
117പയര്‍ ലോല

ഇലക്കറികള്‍

ഇലക്കറികള്‍ ആരോഗ്യത്തിനു അത്യുത്തമമാണല്ലോ. ..വിവിധ ഇനം ഇലക്കറികളും അവയുടെ ഗുണങ്ങളും പരിശോധിക്കാം. 

.................. ഇലകളെ കുറിച്ചറിയാം. .......................


ആഫ്രിക്കന്‍ മല്ലി: സുഗന്ധ ഇല, കറികളില്‍ ഉപയോഗിക്കുന്നു. തോരനില്‍ മറ്റ് ഇലകളോടൊപ്പം ചേര്‍ത്താല്‍സ്വാദിഷ്ടം. 


അഗത്തിച്ചീര: കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഇല . ചൊറിതണം.: ബുദ്ധി, ചിന്ത, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നു. തോരനുണ്ടാക്കാം. 

കോവക്ക ഇല: തളിരില സ്വാദിഷ്ടം. അള്‍സര്‍ രോഗം പ്രതിരോധിക്കും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി. 

കുമ്പളഇല: രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലാക്കും. പൂവുകൊണ്ട് പുളിങ്കറി, ചട്‌നി, ഇലച്ചാറുകൊണ്ട്പാനീയങ്ങള്‍, തോരന്‍, പുളിങ്കറി. 

കുപ്പമേനി: ഭക്ഷ്യയോഗ്യം, ഔഷധസസ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി. 
മുത്തിള്‍: രണ്ട്തരം. പെണ്‍മുത്തിളും കരിമുത്തിളും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.

പാലക്ക്: പാലക്ക് ചീര നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകം. വിഭവങ്ങള്‍- വെജിറ്റബിള്‍ ബിരിയാണി, തോരന്‍,പരിപ്പ്കറി, മസാലക്കറി. 

പണിയന്‍ കാബേജ്,താവം: തളിര് ഭക്ഷ്യയോഗ്യം, ആദിവാസി സംസ്‌കാരവുമായി ബന്ധപ്പെട്ട ചെടി.വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി. 

പാവയ്ക്കഇല: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വിഭവങ്ങള്‍: തോരന്‍, പച്ചടി. 

പൊന്നാങ്കണിച്ചീര: സാധാരണചീരയുടെ ഗുണം. രണ്ട് തരം - പച്ചയും ഇളം ചുവപ്പും. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി. 

സാമ്പാര്‍ചീര: വിഭവങ്ങള്‍- തോരന്‍, എരുശ്ശേരി, സാമ്പാര്‍, പരിപ്പുകറി. 

പട്ട് ചീര: ചീര കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാം. ചേര്‍ത്തല ചീരയെന്നും വിളിക്കുന്നു. 

സൗഹൃദച്ചീര: വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ നാമമാത്രമായി ഉപയോഗിക്കുന്നു. അന്തമാന്‍സ്വദേശം. വിഭവങ്ങള്‍- സാമ്പാര്‍, പരിപ്പുകറി, തോരന്‍, മുട്ടക്കറി, മുട്ടവറവ്, വെജിറ്റബിള്‍ ബിരിയാണി. 

താളിന്റെ ഇല: മധ്യഭാഗത്തുവരുന്ന മഞ്ഞപ്പൂവ് തോരനുത്തമം. തണ്ട് കൊണ്ട് തോരന്‍, പുളിങ്കറി, സാമ്പാര്‍,കാളന്‍. ഇലകൊണ്ട് തോരന്‍. 

തവര: പ്രോട്ടീന്‍, നാരുകള്‍, ധാതുക്കളും അടങ്ങിയത്. തോരന്‍, പരിപ്പുകറി, വട, ഊത്തപ്പംഎന്നിവയുണ്ടാക്കാം. 

തഴുതാമ: 'പുനര്‍നവ' എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍മേദസ് പുറന്തള്ളും. മൂന്നുതരം. വിഭവങ്ങള്‍-തോരന്‍ പരിപ്പുകറി. 

ഉഴുന്ന് ഇല: തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി. 

വാളന്‍ പയറിന്റെ ഇല: ഇളം തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി. 

വഷളചീര: ഇല ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍. 

വാഴയില: വാഴതണ്ട് കൊണ്ടാട്ടം. 

വെള്ളില: കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കും. വെള്ളെഴുത്തില്ലാതാക്കും. വട സ്വാദിഷ്ടം

വൈശ്യപുളി: പൂവ് ഭക്ഷ്യയോഗ്യം. പൂവ്‌കൊണ്ട് സാലഡ്, ചട്‌നി.

മണിച്ചീര: മൂത്രാശയക്കല്ല് ഇല്ലാതാക്കും. ഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി. 

മുള്ളന്‍ചീര: തളിര് ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി. 

മുരിങ്ങഇല: കാഴ്ചശക്തി വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം സാധാരണനിലയിലാക്കും. 
വിളര്‍ച്ച അകറ്റും.അസ്ഥിക്ക് ബലം നല്‍കും. എരുശ്ശേരി, സാമ്പാര്‍, വട, അട, പരിപ്പുകറി, ഊത്തപ്പം എന്നിവ ഉണ്ടാക്കാം.

ചേമ്പിന്റെ ഇല: അലര്‍ജിയുള്ളവര്‍ കഴിച്ചാല്‍ ചൊറിയും. ഇല, തണ്ട് എന്നിവ കൊണ്ട് തോരന്‍,ഇലകൊണ്ട് അട, വട, തണ്ട് കൊണ്ട് പുളിങ്കറി, സാമ്പാര്‍, ഓലന്‍, കാളന്‍. 
ചേനയില: പൈല്‍സ് രോഗത്തിന് ഉത്തമ ഔഷധം. വിഭവം-തോരന്‍. 
ചിക്രുമാണിസ്: ഗുണങ്ങളും ഒപ്പം ദോഷവും. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.

കാട്ടുചീര: മുറികൂട്ടിയായി ഉപയോഗിക്കുന്നു. കാന്‍സറിനെ ചെറുക്കും. ബ്രെയിന്‍ ട്യൂമറിന് ഉത്തമ ഔഷധം.മൂന്ന് തരം ഇലകള്‍. ഇവ ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍, മസാലക്കറി.


ആരോഗ്യപച്ച: ഔഷധസസ്യം. ഇല പച്ചയോടെ കഴിച്ചാല്‍ രോഗപ്രതിരോധശേഷി. 
കാബേജ്: പോഷകഗുണമുള്ള ഇല. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇല. 
ചീര, പച്ചച്ചീര: കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. വിഭവങ്ങള്‍-തോരന്‍, സാമ്പാര്‍, പരിപ്പുകറി,പച്ചടി, എരുശ്ശേരി. 


സൗഹൃദച്ചീര അന്തമാന്‍ സ്വദേശിയായ വൃക്ഷം. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വിവിധ വര്‍ണങ്ങളില്‍പടര്‍ന്നുപന്തലിക്കും. 
ഇലയാണ് കറികള്‍ക്കും തോരനും ഉപയോഗിക്കുന്നത്.

ഇലകള്‍ പ്രമേഹം, വാതം, മന്ത് എന്നിവയെ പ്രതിരോധിക്കും. അന്നനാളവും അനുബന്ധഭാഗങ്ങളിലുമുള്ളരോഗങ്ങള്‍ക്ക് ഔഷധമായി പ്രവര്‍ത്തിക്കുന്നു. ഏത് കാലാവസ്ഥയിലും വളരും. അന്തരീക്ഷ മലിനീകരണത്തെതടയും. അതിനാല്‍ തമിഴ്‌നാട്ടില്‍ റോഡരികില്‍ സമീപകാലത്ത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നു.

ഇലക്കറികളും പഴങ്ങളും

പച്ചക്കറികള്‍ എന്നവാക്കിലെ പച്ച. ഏറിയപങ്കും പച്ചക്ക് കഴിക്കുക എന്നുള്ളത് ആണ്.ടിഷ്യൂ കളുടെ പുനര്‍ നിര്‍മ്മാണം നടത്തുക എന്നശ്രേഷ്ഠമായ കിര്‍ത്യമാണ്പ ച്ചക്കറികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറി സാധനങ്ങ ള്‍ എല്ലാംതന്നെ വിശിഷ്ടങ്ങള്‍ ആണ്.ശരീരത്തില്‍ എന്തെല്ലാം കുറവുകള്‍ ഉണ്ടോ അവയെല്ലാം പരിഹരിക്കു കയും അനാവശ്യമായിട്ടുള്ളഎന്തെങ്കിലുമൊക്കെ ശരീരത്തില്‍ ഉണ്ടങ്കില്‍ അവയെല്ലാം പുറന്തള്ളൂകയും ചെയ്യുന്നു.ഒട്ടു മിക്ക മാരക രോഗങ്ങളും പച്ചക്കറിയുടെ പച്ചയായ ഉപയോഗം മൂലം കുറയുന്നു.

പല മാരകരോഗങ്ങളും വന്ന വഴി നമുക്കറിയില്ല.അവയെ വന്ന വഴിതുരത്തിവിടാന്‍ പച്ചക്കറികളുടെ ഉപയോഗം മൂലം സാധിച്ച പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് .ഏതെങ്കിലും പ്രകിര്‍തി ചികല്‍സ കേന്ത്രങ്ങളില്‍ വച്ച് വേണം ചികല്‍സ തുടങ്ങാന്‍.,രക്തത്തിലെ പഞ്ചസാരയുടെ അളവ്--പ്രമേഹംമൂലം കാല്മുറിച്ചു കളയേണ്ട നിലയിലും ,ഹൃദയവാല്‍വിന്‍റെ തകര്‍ച്ച -പച്ചക്കറികള്‍ പച്ചയായും പഴങ്ങളും മാത്രം രണ്ടും മൂന്നും മാസങ്ങള്‍ കഴിച്ചു കൊണ്ട്സാ ധാരണഅവസ്ഥയില്‍ വന്നിട്ടുണ്ട്, ഇതെല്ലാം പറയാന്‍ കാരണം.മനുഷ്യന്‍ പ്രകിര്‍തിയില്‍ നിന്ന് അകന്നു പോയി കിര്‍തിമത്തിലേക്ക് ഭക്ഷണ രീതിമാറ്റിയപ്പോള്‍ ആണ് പലവിധ രോഗങ്ങളും ഉണ്ടായത്.പ്രകിര്‍തിയിലേക്ക് മടങ്ങിപ്പോകൂ രോഗാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകും തീര്‍ച്ച .--പച്ചക്കറികള്‍ എന്തൊക്കെ ആണന്നു നോക്കാം

കുമ്പളം ,മത്തന്‍, തണ്ണിമത്തന്‍,പപ്പായ ,വെള്ളരി ,സലാഡ് വെള്ളരി,പടവലം ,ചുരക്ക,,പാവല്‍, പീച്ചില്‍ , വെണ്ട, വഴുതിന, തക്കാളി,ക്യാബേജ്.കോളിഫ്ലവര്‍, ബീറ്റ്റൂട്ട് ,ക്യാരറ്റ്,,മുള്ളങ്കി,പയറുകള്‍ മാങ്ങ ,ചക്ക ,ചേന ,ചേമ്പ് .കൂര്‍ക്ക മുരിങ്ങാകായ പച്ചകായ , പച്ചമുളകുകള്‍ ,നെല്ലിക്ക അമ്പഴങ്ങ, കാവത്ത് , നാരങ്ങ, ഇലുംബന്‍ പുളി,,ഇഞ്ചി ,മഞ്ഞള്‍, ബീന്‍സ്, ,കൊത്തമര,, കടച്ചക്ക ,മല്ലിയില വേപ്പില, ഒരുപാട്ചീരകള്‍. ഇവയെല്ലാം തന്നെ ഏറെയും കൂടുതലും ഗുണം ഉള്ളവ തന്നെ ദോഷം ഉള്ള പച്ചക്കറികള്‍ അപൂര്‍വ്വം ആണ്.. എത്രഎത്ര പച്ചക്കറികള്‍ .ഇവയില്‍ പകുതി പച്ചക്കും പകുതി പകുതിവേവിച്ചും കുറെദിവസങ്ങള്‍ തുടര്‍ച്ചയായി കഴിക്കുക..സാധാരണ രീതിയില്‍ ഉള്ള രോഗങ്ങള്‍ എല്ലാം തന്നെ മാറിപ്പോകും.

ഒരുപച്ചക്കറിയും സ്ഥിരമായികഴിക്കരുത്,എല്ലാം മാറി മാറി കഴിക്കണം. ഓരോ പച്ചക്കറിയിലും ശരീരത്തിന് വേണ്ടുന്ന പോഷകമൂല്യങ്ങള്‍ ഉണ്ട്, എല്ലാം മാറി മാറി കഴിച്ചാല്‍ എല്ലാം കിട്ടും.പച്ചക്കറികള്‍ പച്ചമുരുന്നുകള്‍ പച്ചയായികഴിക്കുമ്പോള്‍ ആണ്ആണ് ഗുണം എന്നും വേവിക്കുമ്പോള്‍ അതിലെ പോഷകമൂല്യം കുറയും അല്ലങ്കില്‍ നഷ്ടപ്പെടും എന്ന് അല്ല ഇതുകൊണ്ട് ഉദ്ദേശിക്കു ന്നത്.

കുരുംതോട്ടിക്ക് വാതം വന്നാലോ---കഴിക്കുന്ന പച്ചക്കറി തന്നെ വിഷമായ ആയാലോ-- വെളുക്കാന്‍ തേച്ചത് പാണ്ട് ആകും എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നു..-

കൃഷി ഭവനും അനുബന്ധ സേവനങ്ങളും

കൃഷി ഭവനുകൾ എല്ലാവർക്കും അറിയാമെങ്കിലും അവ പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങളെ കുറിചു എത്രമാത്രം അവബോധം ഇന്ന് നമുക്കിടയിലുണ്ട് എന്നത് സംശയകരം തന്നെയാണ്. ഒരു കാലത്ത് കാർഷികവൃത്തിയുടെ അടിസ്ഥാന പരമായ ആവശ്യങ്ങൾക്കും ആധുനിക കൃഷിരീതികൾ പഠിപ്പിക്കുവാനും മുൻനിരയിലുണ്ടായിരുന്ന കൃഷിഭവനുകൾ ഇന്ന് മറവിയുടെ ആഴങ്ങളിലെക്കുള്ള പാതയിലാണ്. ഇന്ന് കൃഷിഭവനുകൾ ഒരു അനാവശ്യ സർക്കാർ ചിലവായി പുതുതലമുറയിൽ പെട്ട ചിലരെങ്കിലും കരുതുന്നുവെങ്കിൽ, കൃഷിയെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പുതുതലമുറയിൽ വേണ്ടത്ര അവബോധമുണർത്താൻ നമ്മുടെ വിദ്യാഭ്യാസ രീതികൾക്കും മാറി മാറി വന്ന സർക്കാരുകൾക്കും കഴിയാതെ പോയി എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാകും അത്.

നല്ലൊരു നാളെക്കായി,വിഷരഹിതമായ കൃഷി രീതികൾക്കായി കൃഷി ഭവനുകൾ കൃഷി വികസനത്തിന് താഴെ പറയുന്ന സേവനങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നുണ്ട്. നിങ്ങളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട് .

കൃഷി ഭവനുകൾ എല്ലാവർക്കും അറിയാമെങ്കിലും അവ പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങളെ കുറിചു എത്രമാത്രം അവബോധം ഇന്ന് നമുക്കിടയിലുണ്ട് എന്നത് സംശയകരം തന്നെയാണ്. ഒരു കാലത്ത് കാർഷികവൃത്തിയുടെ അടിസ്ഥാന പരമായ ആവശ്യങ്ങൾക്കും ആധുനിക കൃഷിരീതികൾ പഠിപ്പിക്കുവാനും മുൻനിരയിലുണ്ടായിരുന്ന കൃഷിഭവനുകൾ ഇന്ന് മറവിയുടെ ആഴങ്ങളിലെക്കുള്ള പാതയിലാണ്. ഇന്ന് കൃഷിഭവനുകൾ ഒരു അനാവശ്യ സർക്കാർ ചിലവായി പുതുതലമുറയിൽ പെട്ട ചിലരെങ്കിലും കരുതുന്നുവെങ്കിൽ, കൃഷിയെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പുതുതലമുറയിൽ വേണ്ടത്ര അവബോധമുണർത്താൻ നമ്മുടെ വിദ്യാഭ്യാസ രീതികൾക്കും മാറി മാറി വന്ന സർക്കാരുകൾക്കും കഴിയാതെ പോയി എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാകും അത്.

നല്ലൊരു നാളെക്കായി,വിഷരഹിതമായ കൃഷി രീതികൾക്കായി കൃഷി ഭവനുകൾ കൃഷി വികസനത്തിന് താഴെ പറയുന്ന സേവനങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നുണ്ട്.

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.

2. പമ്പ്‌സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രസീത്, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.

3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.

4. മണ്ണ് പരിശോധന 500ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.

5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രസീതും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.

6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്1 ന് 2രൂപ പ്രകാരം.

7. കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി

8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

9. കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ
നല്‍കുന്ന സേവനങ്ങള്‍.

10. രാസവളം, കീടനാശിനി എന്നിവ സ്‌റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.

11. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.

12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.

13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.

14. കാര്‍ഷിക പരിശീലന പരിപാടികള്‍

15. സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.

16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.

17. കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായ് നേരിട്ട് ബന്ധപ്പെടുക
Related Posts Plugin for WordPress, Blogger...

Followers