ചീര വിത്ത് പാകുമ്പോള് 10 ഇരട്ടി മണലുമായി ചേര്ത്ത് വിതച്ചാല് ചീര അകലത്തില് വളര്ന്നുവരും
ചീര കീടബാധയില്ലാതെ കരുത്തോടെ വളരാന് 250 ഗ്രാം വേപ്പില ചതച്ചു ഒരു ലിറ്റര് ഗോമൂത്രത്തിലിട്ട് ഒരു ദിവസം വച്ചശേഷം 10 ലിറ്റര് വെള്ളം ചേര്ത്ത് തളിക്കുക
കപ്പ നടുമ്പോൾ അവയുടെ ഇടയില് മഞ്ഞള് നട്ടാല് എലിശല്യമൊഴിവാക്കാം. ചെത്തിക്കൊടുവേലി നട്ടാലും എലി വരില്ല.
പാവല്, പടവലം, പയര് ഇവ നടുന്നതിനു മുമ്പ് ചപ്പുചവറുകള് തടത്തിലിട്ട് തീ കത്തിച്ചാല് വണ്ടുകള്, കായീച്ചകള്, തുടങ്ങിയവയുടെ സമാധികളേയും നിമവിരകളേയും തണ്ടുചീയല് വരുത്തുന്ന കുമിളുകളേയും നശിപ്പിക്കാം.
പീച്ചിൽ, പാവല്, പടവലം, ചുരയ്ക്ക എന്നിവയുടെ പൂകൊഴിച്ചില് മാറുവാനായി 25 ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര് വെള്ളത്തില് കലക്കി തളിക്കുക. അല്പ്പം ഉലുവ ചതച്ച് പടവലത്തിന് ചുവട്ടില് ചേര്ത്താല് തണ്ടു തുരപ്പന് വരില്ല.
കിഴങ്ങു വര്ഗവിളകള് കറുത്ത വാവില് നട്ടാല് നന്നായി വളര്ന്നു വരാനും കൂടുതല് വിളവ് കിട്ടാനും സഹായിക്കും.
മുളകിലെ കുരുടിപ്പ് മാറ്റാന് റബ്ബര് ഷീറ്റ് ഉറച്ചുകഴിഞ്ഞ് ലഭിക്കുന്ന വെള്ളം തളിക്കുക.
മത്തന് വള്ളി നീട്ടുമ്പോള് മുട്ടിന് മുട്ടിന് പച്ചച്ചാണകം ഓരോ പിടി വെച്ച് കൊടുത്താല് വള്ളി വേഗം വളരും. പെണ്പൂക്കള് കൂടുതലായിരിക്കും. കായ പിടുത്തം കൂടും.
No comments:
Post a Comment