Tuesday, 29 May 2018

ലോക വിത്ത് സംഭരണി (Global Seed Vault)

ലോക വിത്ത് സംഭരണി (Global Seed Vault) 
നോർത്ത് പോളിൽ നിന്നും 1300 Km അകലെ നോർവേയിലെ സ്പിറ്റ്‌സ്‌ബെർഗൻ(Spitsbergen) ദ്വീപിലുള്ള സ്വാൽബാർഡ് എന്ന തണുത്തുറഞ്ഞ സ്ഥലത്ത് ഒരു പർവതത്തിനുള്ളിലേക്ക് 130 മീറ്റർ തുരന്നുണ്ടാക്കിയ ചിത്രത്തിൽ കാണുന്ന ഈ സംഭരണിയിൽ (Global Seed Vault) ലോകത്തെമ്പാടുമുള്ള 850,000 വിത്തുകളുടെ സാമ്പിളുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നു . പ്രകൃതിക്ഷോഭങ്ങളെയും ആണവയുദ്ധങ്ങളെയും അതിജീവിക്കാൻ തക്കവിധമാണ് ഈ സംഭരണി രൂപകല്പന ചെയ്തിരിക്കുന്നത്.

ലോകത്തിലാകെ വിവിധ തരത്തിലുള്ള 15 ലക്ഷം വിത്തുകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഓരോ വിത്തിന്റെയും 500 സാമ്പിളുകൾവീതം സൂക്ഷിച്ചുവയ്ക്കാൻ പോന്ന സ്ഥലം സംഭരണിയ്ക്കകത്തുണ്ട്. മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ വെളിച്ചവും ഊർജവും തട്ടാതെ സൂക്ഷിച്ചുവയ്ക്കുന്ന വിത്തുകൾ നൂറുകണക്കിന് വർഷങ്ങൾ കേടുകൂടാതെയിരിക്കും എന്നാണ് പ്രതീക്ഷ.ലോകത്തെ മൊത്തത്തിൽ ബാധിക്കുന്ന  വല്ല പ്രളയമോ പ്രകൃതി ദുരന്തമോ വന്നാൽ ഇവയൊന്നും നമുക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Followers