Wednesday, 20 June 2018

ഓടപ്പഴം - Odapazham

ഓടപ്പഴം - Odapazham
കലാഭവന്‍ മണിയുടെ നാടന്‍ പാട്ടിലൂടെയാണ് പുതിയ തലമുറ ഓടപ്പഴത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്നു ഓടപ്പഴം. ഇന്നുള്ള പലരും ഇത് കണ്ടിട്ടുപോലുമില്ല.

വിസ്മൃതിയിലായ ആ പഴയ കാഴ്ചയുടെ സൗന്ദര്യം നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി തിരുവാല്ലൂര്‍ വീട്ടില്‍ ഗിരീഷ്‌കുട്ടന്റെ പറമ്പില്‍ വീണ്ടും വിരുന്നെത്തിയിരിക്കുകയാണ്. ഗിരീഷിന്റെ പുരയിടത്തിലെ മഞ്ചാടിയിലാണ് ഓടം പടര്‍ന്ന് കയറിയത്. മഞ്ഞനിറത്തിലുള്ള തുടുത്ത ഓടപ്പഴം കിടക്കുന്നത് കാണാന്‍ തന്നെ കൗതുകമാണ്.

വള്ളിയായി മറ്റു വൃക്ഷങ്ങളില്‍ ചുറ്റി പടര്‍ന്നു കയറുന്ന ഓടം, മരംപോലെ വണ്ണം വയ്ക്കും. പണ്ട് സര്‍പ്പക്കാവുകളിലും കാടുപിടിച്ച പറമ്പുകളിലും ഓടമുണ്ടായിരുന്നു. നല്ല മൂപ്പേറിയ ഓടത്തില്‍ ധാരാളം കായ്കളുണ്ടാകും. കിളികളും അണ്ണാനും വന്ന് തിന്നും. ഓടക്കുരു ഉണക്കി ആട്ടിയാല്‍ ഔഷധഗുണമുള്ള ഓടത്തെണ്ണ കിട്ടും.

കാമുകിയെ ഓടപ്പഴത്തോടുപമിച്ച് 'ഓടപ്പഴം പോലൊരു പെണ്ണീനുവേണ്ടീ ഞാന്‍.. എന്ന പാട്ടെഴുതി ആലപിച്ച്  നടന്‍ കലാഭവന്‍ മണിയാണ് ഓടപ്പഴത്തെ ജനകീയമാക്കിയത്. ഈന്തപ്പഴ വലുപ്പവും സ്വര്‍ണ നിറവും ഒൗഷധഗുണവുമുള്ള ഓടപ്പഴം കാണാന്‍ നിരവധി ആളുകളും ഗിരീഷ്കുട്ട‍​െൻറ വീട്ടിലെത്തുന്നുണ്ട്. പരമ്പരാഗത മരപ്പണിക്കാരാണ് ഗിരീഷ്കുട്ട‍​െൻറ കുടുംബം. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഓടമുണ്ടായത്. പണ്ട് കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഏറെയുള്ള പറമ്പുകളിലായിരുന്നു ഓടയുണ്ടായിരുന്നത്. മാവിലും മറ്റ് വൃക്ഷങ്ങളിലും ഓടവള്ളികള്‍ പടര്‍ന്ന് കയറുകയാണ് ചെയ്യുന്നത്. ജനവാസം കുടിയതോടെ പറമ്പുകള്‍ വീടുകളായി. അതോടെ ഓടം പോലുള്ള ഒൗഷധ സസ്യങ്ങളും അന്യമായി. പഴമക്കാര്‍ ഓടം കാണുകയും രുചിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പുതുതലമുറ കലാഭവന്‍മണി പാടിയതോടെ ഓടം കാണാന്‍ ഓടിനടക്കുകയാണ്. ആദിവാസി ഊരുകളിലും കാടുകളിലുമാണ് ഓടം കണ്ട് വരുന്നത്. പലവിധ വൃക്ഷങ്ങളില്‍ ഉയരങ്ങളോളം പടര്‍ന്ന് കയറുകയാണ് ചെയ്യുന്നത്. 25 വര്‍ഷം പൂര്‍ത്തിയായശേഷമാണ് ഓടം പൂക്കുകയും പഴമുണ്ടാവുകയും ചെയ്തത് എന്നതിന് ഗിരീഷ്കുട്ടന് വ്യക്തമായ തെളിവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗിരീഷി​െൻറ സഹോദരിയുടെ വിവാഹ നാളില്‍ അച്ചാച്ചന്‍ അയ്യപ്പന്‍ നട്ട് പിടിപ്പിച്ചതാണ് ഓടം. സഹോദരിയുടെ മകള്‍ക്ക് 24 വയസ്സുണ്ട്. പൂത്തുലഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഓടപ്പഴമുണ്ടാകുന്നത്. ഒരു തവണയുണ്ടായാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളിലും പഴമുണ്ടാകും. പഴം ചെറിയ തോതില്‍ ചപ്പിക്കുടിക്കാന്‍ മാത്രമെ സാധിക്കൂ. അതേസമയം പഴത്തി​െൻറ കുരു ഉണക്കി ആട്ടിയെടുത്തുണ്ടാക്കുന്ന 'ഓടത്തെണ്ണ' പ്രധാന ഒൗഷധമാണ്. ആയുർവേദ മരുന്നുകളിലും കര്‍ക്കിടക മാസത്തിലെ മരുന്നുകളിലും ഓടത്തെണ്ണ ഉപയോഗിക്കുക പതിവായിരുന്നു.

ഇതിന്റെ ശാസ്ത്രീയനാമം Gnetum edulis ആണെന്ന് കരുതുന്നു.

കടപ്പാട് - സോഷ്യൽ മീഡിയ

Wednesday, 6 June 2018

കറ്റാര്‍വാഴ കൃഷി തരിശുഭൂമിയിലും കര്‍ഷകര്‍ക്ക് പൊന്നുവിളയിക്കാം

കറ്റാര്‍വാഴ കൃഷി: തരിശുഭൂമിയിലും കര്‍ഷകര്‍ക്ക് പൊന്നുവിളയിക്കാം..  
ഒരു വിധത്തില്‍ നോക്കിയാല്‍ കറ്റാര്‍വാഴ കര്‍ഷകരുടെ രക്ഷകരാണ്. കാരണം മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള ഭൂമിയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം.

വളക്കൂറില്ലാത്ത തരിശുഭൂമിയായാലും കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍ നിറഞ്ഞ ഭൂമിയിലും വരണ്ട ഭൂമിയിലും മണല്‍ നിറഞ്ഞഭൂമയിലും ഏത് കൊടിയ വരള്‍ച്ചയിലും ഇവ വളരും. പരിചരണത്തിനായി അധികം സമയം പാഴാക്കുകയും വേണ്ട. ഇടവിളയായും തനിവളിയായും ഇവ കൃഷി ചെയ്യാം.

കൃഷി
വളരെ കുറച്ചുമണ്ണ് മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം. ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഏകദേശം 15,000 കന്നുകള്‍ വേണ്ടിവരും. മണ്ണിന്റെ പി.എച്ച് മൂല്യം 8.5 വരെ ഉയര്‍ന്ന മണ്ണില്‍പ്പോലും ഈ സസ്യം വളരും. 60 സെന്റീമീറ്റര്‍ അകലത്തിലാണ് തൈകള്‍ ഭൂമിയില്‍ നടേണ്ടത്.

നട്ട് 12 മാസം കഴിയുമ്പോള്‍ മുതല്‍ പോള മുറിച്ചെടുത്തു തുടങ്ങാം. 15 ടണ്‍ കാലിവളം ഒരേക്കറില്‍ അടിവളമായി ഉപയോഗിക്കാന്‍ വേണ്ടിവരും. ഒരേക്കറില്‍ നിന്ന് നാല് ടണ്‍ വരെ പോള ലഭിക്കും. ഒരു വര്‍ഷം മൂന്നു തവണ പോള മുറിച്ചെടുക്കാം. അഞ്ചു വര്‍ഷം വരെ ഒരേ ചെടി തന്നെ വിളവെടുപ്പിനായി ഉപയോഗിക്കാം എന്നതും കറ്റാര്‍ വാഴയുടെ മെച്ചമാണ്. കാര്യമായ രോഗകീട ആക്രമണം ഉണ്ടാകില്ല എന്നതിനാലാണ് പരിചരണത്തിനായി അധികസമയം കണ്ടെത്തേണ്ടതില്ല എന്നു പറയുന്നത്.

വിപണി
ഏത് കര്‍ഷകനും തന്റെ ഉല്‍പ്പന്നത്തിനുള്ള വിപണി കണ്ടെത്തേണ്ടതുണ്ട്. കറ്റാര്‍ വാഴയുടെ വിപണി പ്രധാനമായും മരുന്നുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിപണിയാണ്. കാരണം, കറ്റാര്‍വാഴ മികച്ച ഒരു സൗന്ദര്യവര്‍ധക വസ്തുവാണ് എന്നതാണ്. കൂടാതെ നാട്ടുമരുന്നായും ആയുര്‍വേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നു.

കറ്റാര്‍വാഴ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ആയുര്‍വേദ ഫാര്‍മസികളുമായി ബന്ധപ്പെട്ട് വരുമാനം നേടാനാവും. ആയുര്‍വേദത്തിന് പുറമേ ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും കറ്റാര്‍ വാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍ വാഴയുടെ പോളയില്‍ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് വിവിധ മരുന്നുനിര്‍മാണത്തിനായി ഉപയോഗിക്കുക
Related Posts Plugin for WordPress, Blogger...

Followers